സ്വര്‍ണ വ്യാപാരിയുടെ പണം കവര്‍ന്ന കേസ് ; പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ ഒളിവില്‍ കഴിയുന്ന ആറു പ്രതികള്‍ക്കായി കാസര്‍കോട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. കണ്ണൂര്‍ പുതിയതെരു സ്വദേശി മുബാറക്ക് (27), കാസര്‍കോട് ബദരിയ നഗര്‍ സ്വദേശി ഷഹീര്‍ എന്ന ഷഹീര്‍ റസീം (34), വയനാട് പെരിക്കല്ലൂര്‍ സ്വദേശി സുജിത് (26) വയനാട് കായകുന്ന് സ്വദേശി ജോബിഷ് ജോസഫ് (23), തൃശൂര്‍ താഴൂര്‍ സ്വദേശി എഡ്വിന്‍ തോമസ് (24), എറണാകുളം കറുകുറ്റി സ്വദേശി ആന്റണി ലൂസ് എന്ന ആന്റപ്പന്‍ (28) എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

പ്രതികള്‍ക്കായി കര്‍ണാടക, തമിഴ്നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. ഇവര്‍ക്കു സൗകര്യമൊരുക്കിയ മൂന്നു പേരെ കൂടി പിടികൂടാനുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം. പഴയ സ്വര്‍ണാഭരണങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തുന്ന കര്‍ണാടക ബെല്‍ഗാം സ്വദേശിയായ സ്വര്‍ണ വ്യാപാരി രാഹുല്‍ മഹാദേവ് ജംഷീറിനെ കര്‍ണാടകയില്‍ നിന്നു കണ്ണൂരിലേക്കു വരുന്നതിനിടെ മൊഗ്രാല്‍പുത്തൂര്‍ കടവത്ത് വെച്ച് മറ്റ് വാഹനങ്ങളിലെത്തിയ സംഘം തടയുകയും തട്ടിക്കൊണ്ടുപോയി ഇയാളുടെ കൈയിലുണ്ടായിരുന്ന 65 ലക്ഷം രൂപ കൊള്ളയടിക്കുകയുമായിരുന്നു. രണ്ടു ദിവസം കഴിഞ്ഞാണ് രാഹുല്‍ കാസര്‍ഗോഡ് പോലീസില്‍ പരാതി നല്‍കിയത്. മൂന്നു പ്രതികളെ അറസ്റ്റു ചെയ്ത പോലീസ് 32 ലക്ഷം രൂപയും പ്രതികള്‍ സഞ്ചരിച്ച മൂന്നു വാഹനവും കണ്ടെടുത്തിയിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...