കണ്ണൂര്‍: ഉമ്മയുടെ ചുമലില്‍ കിടന്ന കുഞ്ഞിന്റെ കഴുത്തില്‍ നിന്ന് സ്വര്‍ണമാല കവര്‍ന്നു. തളിപ്പറമ്പ് സൈദ് നഗര്‍ സ്വദേശിയുടെ ഒരു വയസ്സുള്ള മകള്‍ സെല്ലയുടെ ഒരു പവന്റെ മാലയാണ് മോഷ്ടിച്ചത്. മരുന്ന് വാങ്ങാന്‍ എന്ന വ്യാജേന മെഡിക്കല്‍ ഷോപ്പിലെത്തിയ രണ്ടു സ്ത്രീകളിലൊരാള്‍ കുട്ടിയുടെ കഴുത്തില്‍ നിന്നും മാല പൊട്ടിച്ചെടുക്കുന്ന സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. രണ്ടു സ്ത്രീകളാണ് ഉദ്യോഗസ്ഥകളെന്ന വ്യാജേന മെഡിക്കല്‍ ഷോപ്പിലെത്തിയത്.തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ ഡോക്ടറെ കാണിച്ച് മരുന്ന് വാങ്ങാന്‍ എതിര്‍ വശത്തുള്ള മെഡിക്കല്‍ ഷോപ്പിലെത്തിയതായിരുന്നു ഉമ്മയും കുഞ്ഞും.മരുന്നിനായുള്ള ചീട്ട് കൊടുത്ത് കാത്തുനില്‍ക്കുമ്പോഴാണ് പിന്നില്‍ നിന്നും കുട്ടിയുടെ കഴുത്തിലെ മാല രണ്ട് സ്ത്രീകളിലൊരാള്‍ പൊട്ടിച്ചെടുത്തത്. പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. തളിപ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























