പഞ്ചാബിൽ 105 കിലോ ഹെറോയിന്‍ പിടിച്ചെടുത്തു, 2 പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

അമൃത്സര്‍ : പഞ്ചാബില്‍ വന്‍ മയക്കുമരുന്നുവേട്ട. 105 കിലോ ഹെറോയിന്‍, 32 കിലോ കഫീന്‍ അന്‍ഹൈഡ്രസ്, 17 കിലോ ഡിഎംആര്‍ എന്നിവയാണ് പിടികൂടിയത്. അഞ്ച് വിദേശ നിര്‍മ്മിത പിസ്റ്റളുകളും പിടിച്ചെടുത്തു. നവജ്യോത് സിംഗ്, ലവ്പ്രീത് കുമാര്‍ എന്നിങ്ങനെ രണ്ട് പേരാണ് അറസ്റ്റിലായിട്ടുള്ളത്. പാകിസ്ഥാനില്‍ നിന്ന് ജലമാര്‍ഗമാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് നിഗമനം. പഞ്ചാബ് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗമാണ് വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. വലിയ റബ്ബർ ട്യൂബുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഇതാണ് ജലമാര്‍ഗമാണ് മയക്കുമരുന്ന് എത്തിച്ചതെന്ന നിഗമനത്തിലെത്താൻ കാരണം. ഹെറോയിൻ കൂടാതെ അഞ്ച് വിദേശ നിർമ്മിത പിസ്റ്റളുകളും ഒരു തദ്ദേശീയ നിർമ്മിത തോക്കും പോലീസ് കണ്ടെടുത്തു. സംസ്ഥാനം കണ്ട ഏറ്റവും വലിയ ഹെറോയിൻ വേട്ടയെന്നാണ് പഞ്ചാബ് പോലീസ് മേധാവി ഗൗരവ് യാദവ് പ്രതികരിച്ചത്. പോലീസ് എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. കൂടുതൽ അറസ്റ്റിലേക്ക് നയിച്ചേക്കാവുന്ന ബന്ധങ്ങൾ കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും ഡിജിപി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....

കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു; നാളെ മുതല്‍ പ്രാബല്യത്തില്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി കുറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് സര്‍വീസ് പുനരാരംഭിക്കുന്നു. ഇത്തവണ കോർപ്പറേഷൻ...

​”ജലനിരപ്പ് കൂട്ടാൻ അനുവദിക്കില്ല”; മുല്ലപ്പെരിയാർ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

0
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ലെന്ന് മന്ത്രി മോന്‍സ്...