ഓര്‍മ്മ നഷ്ടപ്പെട്ട വീട്ടമ്മ കാണിക്കയിട്ട 15 പവന്‍ സ്വര്‍ണാഭരണം തിരികെ നല്‍കും : വെളളാപ്പളളി നടേശന്‍

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല : ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയില്‍ വീട്ടമ്മ കാണിക്കയിട്ട 15 പവന്‍ സ്വര്‍ണാഭരണം തിരികെ നല്‍കുമെന്ന്  വെളളാപ്പളളി നടേശന്‍. കണിച്ചുകുളങ്ങര ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ വീട്ടമ്മ ഊരിയിട്ട ആഭരണങ്ങളാണ്‌ കുടുംബത്തിന്‌ തിരികെ നല്‍കാന്‍ ക്ഷേത്രം ഭരണസമിതി തീരുമാനിച്ചത്‌. കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണിക്കവഞ്ചിയില്‍ നിക്ഷേപിക്കുകയായിരുന്നു.

പിന്നീട്‌ ഇവര്‍ കണിച്ചുകുളങ്ങര റെയില്‍വേ ട്രാക്കിന്‌ സമീപത്തെ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാനും ശ്രമം നടത്തി. സമീപവാസികള്‍ ചേര്‍ന്ന്‌ വീട്ടമ്മയെ രക്ഷിക്കുകയും മാരാരിക്കുളം പോലീസ്‌ എത്തി ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റും എസ്‌.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയുമായ വെളളാപ്പളളി നടേശന്‍ ഇടപെട്ടാണ്‌ ആഭരണങ്ങള്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചത്‌. വീട്ടമ്മയുടെ ബന്ധുക്കളെ വിവരം അറിയച്ചതായി വെളളാപ്പളളി നടേശന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാണിക്ക എണ്ണൽ സുരക്ഷ കർശനമാക്കി ; അയോധ്യ രാമക്ഷേത്രത്തിലെ 23 ജീവനക്കാർ രാജിവെച്ചു

0
ലഖ്‌നൗ : സംഭാവനകൾ എണ്ണുന്നതുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങൾ അയോധ്യ രാമ...

അതിശക്തമായ മഴ ; ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമാകുന്നു. എന്നിരുന്നാലും ശക്തമായ മഴ സംസ്ഥാനത്ത്...

സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന വി.എം സുധീരന്റെ പരാതിയില്‍ കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ്...

പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി രൂപ തട്ടിയെടുത്ത കേസിൽ തപാൽ വകുപ്പിലെ...

0
മംഗളൂരു: ഉപഭോക്താക്കളുടെ പോസ്റ്റൽ സേവിങ്സ് അക്കൗണ്ടുകളിൽ നിന്ന് 1.30 കോടി രൂപ...