ചെങ്ങന്നൂർ: നികുതി വെട്ടിച്ചു വില്പനയ്ക്ക് കൊണ്ടുവന്ന നാലപത് ലക്ഷത്തോളം രൂപ വിലവരുന്ന 900 ഗ്രാം സ്വർണാഭരണങ്ങൾ ജി.എസ്.ടി.സ്ക്വാഡ് ചെങ്ങന്നൂരിൽ പിടികൂടി. ആന്ധ്രാപ്രദേശിൽ നിന്ന് കായംകുളത്തേക്ക് കൊണ്ടുപോകുമ്പോഴായിക്കുന്നു രാജസ്ഥാൻ സ്വദേശി തോലാറം ചൗധരിയുടെ പക്കൽ നിന്ന് ജി.എസ്.ടി സ്ക്വാഡ് സ്വർണാഭരണങ്ങൾ പിടികൂടിയത്. മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം മാവേലിക്കരയിൽ വെച്ച് രാജസ്ഥാൻ സ്വദേശി ദിനേശ് കുമാറിൽ നിന്ന് അരക്കോടി രൂപ വിലവരുന്ന 1.20 കിലോഗ്രാം സ്വർണാഭരണങ്ങൾ ഇതേ സ്‌ക്വാഡ് പിടികൂടിയിരുന്നു.
ചെങ്ങന്നൂർ ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ എസ്. നന്ദകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ടാക്‌സ് ഓഫീസർ ബോബി ഉമ്മൻ, ഇൻസ്‌പെക്ടർമാരായ പ്രേംകുമാർ. കെ., ഗണേഷ്. ആർ, രാജേഷ്. കെ. ആർ, പ്രമോദ്. ആർ, രാജേഷ്. ഡി, ഷബ്‌ന. പി. എൻ , സുപ്രിയ , സജീവ് കുമാർ, ബിനി മോൻ എന്നിവരടങ്ങിയ സംഘമാണ് സ്വർണാഭരണങ്ങൾ പിടികൂടിയത്.
നികുതി വെട്ടിച്ചു വില്പനയ്ക്ക് കൊണ്ടുവന്ന സ്വർണാഭരണങ്ങൾ ജി.എസ്.ടി.സ്ക്വാഡ് പിടികൂടി
RECENT NEWS
Advertisment