കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. പവന് 240 രൂപയാണ് കൂടിയത്. 35,200 രൂപയാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഗ്രാമിന് 30 രൂപ വര്‍ധിച്ച് 4400 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണവില കുറഞ്ഞിരുന്നു. കോവിഡിനെ തുടര്‍ന്ന് സമ്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണ്. ഇതാണ് വില കൂടാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ഇതിനൊപ്പം ഡോളര്‍-രൂപ വിനിമയ നിരക്കിലെ മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു
RECENT NEWS
Advertisment