തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് വില 400 രൂപകൂടി 34,800 രൂപയായി. ഗ്രാമിന്റെ വില 50 രൂപകൂടി 4350 രൂപയുമായി. എട്ടുദിവസത്തിനിടെ പവന്റെ വിലയില്‍ 1,480 രൂപയുടെ വര്‍ധനവാണുണ്ടായത്.
അടുത്ത ദിവസങ്ങളിലും വില കൂടാനാണ് സാധ്യത. ഏപ്രില്‍ ഒന്നിന് 33,320 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില. മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് കുറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസങ്ങളിലെ തുടര്‍ച്ചയായ വര്‍ധനവിനുശേഷം രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണവില 46,793 രൂപയായി കുറഞ്ഞു. വെള്ളിവിലയിലും സമാനമായ ഇടിവുണ്ടായി.