തുടർച്ചയായി മൂന്നാംദിവസവും സ്വർണ വിലയിൽ ഇടിവ് തുടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. ഗ്രാമിന് 15 രൂപ കുറഞ്ഞ് 8215ലെത്തി. പവന് 120 കുറഞ്ഞ് 65,720 രൂപയായി. തുടർച്ചയായ മൂന്നാംദിവസമാണ് സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. എന്നാൽ വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയം കുറഞ്ഞിട്ടില്ല. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.

റെക്കോഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണ വില മാർച്ച് 20ന് 66,480ലെത്തി പുതിയ ഉയരം കുറിച്ചിരുന്നു. 18നാണ് സ്വർണ വില 66,000 തൊട്ടത്. വെള്ളിവിലയിലും ഇടിവാണ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം വെള്ളിയുടെ വില 110 രൂപയാണ്. 1,10,000 രൂപയാണ് ഒരു കിലോ വെള്ളിയുടെ വില.സ്വർണവില റെക്കോഡിലെത്തിയശേഷമാണ് വെള്ളിയാഴ്ച ഗ്രാമിന് 40 രൂപ കുറഞ്ഞ് 8270ലും പവന് 320 രൂപ കുറഞ്ഞ് 66,160 രൂപയിലുമെത്തിയത്. ശനിയാഴ്ച സ്വർണവില ഗ്രാമിന് 40 രൂപ കുറഞ്ഞ് 8230ലെത്തി. പവന് 320 രൂപ കുറഞ്ഞ് 65,840ലും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...