തിരുവനന്തപുരം : പശ്ചിമേഷ്യൻ യുദ്ധസാഹചര്യങ്ങളുടെ സ്വാധീനം മൂലം ഓഹരി വിപണിയിലുണ്ടായ തിരിച്ചടിക്ക് പിന്നാലെ സ്വർണവില ഉയരുമെന്ന് പ്രതീക്ഷിച്ചെങ്കിലും വില താഴേക്ക്. ഇന്നത്തെ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് 22 കാരറ്റ് 916 സ്വർണവില കുറഞ്ഞു. ഗ്രാമിന് 45 രൂപയുടെയും പവന് 360 രൂപയുടെയും കുറവാണ് 22 കാരറ്റ് സ്വർണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 15,585 രൂപയും പവന് 1,24,680 രൂപയുമാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 12,800 രൂപ. പവന് 1,02,400 രൂപ. 14 കാരറ്റ് സ്വർണവില ഇന്ന് ഗ്രാമിന് 9,970 രൂപ. പവന് 79,760 രൂപ. 9 കാരറ്റ് സ്വർണം ഗ്രാമിന് 6,425 രൂപയും പവന് 51,400 രൂപയുമാണ് ഇന്നത്തെ വില. ജിഎസ്‌ടിയും പണിക്കൂലിയും ഉൾപ്പെടുത്തുമ്പോൾ സ്വർണാഭരണ ശാലകളിൽ നിന്ന് ആഭരണങ്ങൾ വാങ്ങുമ്പോഴുള്ള വിലനിലവാരത്തിൽ മാറ്റമുണ്ടാകും.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























