സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്. ഇന്ന് 120 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 61,960 രൂപയാണ്. ഇന്നലെ ഒറ്റദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 61000 കടന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വർധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ് സ്വർണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങൾ ഇതിനു പ്രധാന കാരണമാണ്. കാനഡയിൽ നിന്നും, മെക്സിക്കോയിൽ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങൾക്ക് 25 % അധിക നികുതി ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ദുർബലമായതും നാളത്തെ ബജറ്റിനെ കുറിച്ചുള്ള ആശങ്കകളും വിലവർധനവിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ തവണ 6% ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം ഇത്തവണ 2% കൂട്ടുമെന്നുള്ള ആശങ്കയും സ്വർണ്ണ വിലവർധനവിന് കാരണമാണ്. നിലവിൽ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ ഉള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ 67000 രൂപയ്ക്ക് മുകളിൽ നൽകണം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...