സംസ്ഥാനത്ത് സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില ഇന്ന് സർവ്വകാല റെക്കോർഡിൽ. പവന് ഇന്ന് മാത്രം 880 രൂപയാണ് വർദ്ധിച്ചത്. ചരിത്രത്തിലാദ്യമായി സ്വർണവില ഇന്ന് 87000 ത്തിലേക്ക് എത്തി. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റഎ ഇന്നത്തെ വിപണി വില 87,000 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 94,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

ഇന്നലെ രാവിലെ പവന് 920 രൂപ വർദ്ധിച്ച് സ്വർണവില സർവ്വകാല റെക്കോ‍ർഡിൽ എത്തിയിരുന്നു. വൈകിട്ട് സ്വർണവില 640 രൂപ കുറഞ്ഞു. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: പൊന്നാനിയിൽ വിരുന്നിൽ പങ്കെടുത്ത സംഭവത്തിൽ വിമർശനമുയർന്നതിൽ വിശദീകരണവുമായി മുഖ്യമന്ത്രി വി...

വെള്ളത്തില്‍ മുങ്ങി തിരുവല്ല അപ്പര്‍ കുട്ടനാട് മേഖലകള്‍

0
തിരുവല്ല : പത്തനംതിട്ട ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും തിരുവല്ല...

പന്തളം കടയ്ക്കാട് നഗരസഭയുടെ ലോറി തോട്ടിലേക്ക് മറിഞ്ഞു

0
പന്തളം : മാലിന്യം ശേഖരിക്കാന്‍ പോയ പന്തളം നഗരസഭയുടെ ലോറി തോട്ടിലേക്ക് മറിഞ്ഞു....

സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച സംഭവിച്ചതായി കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയക്കെടുതി കൈകാര്യം ചെയ്യുന്നതിൽ യു.ഡി.എഫ് സർക്കാരിന് വൻ വീഴ്ച...