ഡൽഹിയിലെ ആ‍ർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി മുഖ്യാതിഥി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിലെ ആ‍ർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ പ്രധാനമന്ത്രി മുഖ്യാതിഥി. ആർഎസ്എസിനെ പുകഴ്ത്തി മോദിയുടെ എക്സ് പോസ്റ്റ്. രാജ്യതാൽപര്യം മുൻനിർത്തി ലക്ഷക്കണക്കിന് ആർഎസ്എസ് പ്രവർത്തകർ ഒരു നൂറ്റാണ്ട് പ്രവർത്തിച്ചുവെന്ന് മോദി. ദില്ലിയിൽ നടക്കുന്ന പരിപാടിയുടെ ഭാ​ഗമാകാൻ സാധിക്കുന്നത് ഭാ​ഗ്യമെന്നും മോദി എക്സിൽ കുറിച്ചു. ആർഎസ്എസിന്റെ സംഭാവനകളെ പ്രകീർത്തിച്ച് പ്രത്യേക സ്റ്റാമ്പും നാണയവും മോദി ചടങ്ങിൽ പുറത്തിറക്കും.

ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷ പരിപാടിയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. രാവിലെ ദില്ലിയിലെ അംബേദ്കർ ഇന്‍റർനാഷണൽ സെന്‍ററിൽ നടക്കുന്ന ചടങ്ങിലാണ് മോദി മുഖ്യാതിഥിയാകുന്നത്. ആ‍ർഎസ്എസിന്റെ സംഭാവനകളെ അഭിനന്ദിച്ച് കേന്ദ്രസർക്കാർ പുറത്തിറക്കുന്ന സ്റ്റാംപും പ്രത്യേക നാണയവും മോദി ചടങ്ങിൽ അവതരിപ്പിക്കും. നേരത്തെ ആർഎസ്എസിന്റെ നാ​ഗ്പൂരിലെ ആസ്ഥാനം സന്ദർശിച്ച മോദി, സർസംഘചാലക് മോഹൻ ഭാ​ഗവതിന്‍റെ 75ആം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ലേഖനവും പ്രസിദ്ധികരിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ലക്ഷ്യമിടുന്നത് പിണറായി വിജയനെയും മുഹമ്മദ്‌ റിയാസിനെയുമാണെന്നും എംവി ​ഗോവിന്ദൻ

0
കോഴിക്കോട്: അടിയന്താരാവസ്ഥയെ വെല്ലുന്ന പീഡനമാണ് തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്നതെന്നും ഇഡി ലക്ഷ്യമിടുന്നത്...

ഒറ്റ പരാതിയിൽ നൂറിലധികം വോട്ടുകൾ നീക്കം ചെയ്യാൻ ശ്രമം; ഉത്തരാഖണ്ഡിൽ ക്രമക്കേടുകൾ നടക്കുന്നുവെന്ന് ആക്ഷേപം

0
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നടക്കുന്ന എസ്‌ഐആര്‍ പ്രവര്‍ത്തനത്തില്‍ വ്യാപകമായി വോട്ട് വെട്ടി മാറ്റുന്നു...

വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ മൂന്ന് പ്രതികൾ‌ പിടിയിൽ

0
തിരുവനന്തപുരം: വിളപ്പിൽശാലയിൽ കാർ തടഞ്ഞുനിർത്തി കരാറുകാരനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച കേസിൽ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...