സംസ്ഥാനത്ത് ഇന്ന് വീണ്ടും സ്വർണവില ഉയർന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. ഉച്ചയ്ക്ക് 360 രൂപയാണ് വർദ്ധിച്ചത്. രാവിലെ 320 രൂപ ഉയർന്നിരുന്നു. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82, 920 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. ഇന്ന് മാത്രം 680 രൂപയാണ് പവന് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 3700 ഡോളറും കടന്ന് 3,718 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.

രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 3694 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വർണ്ണവില. രൂപയുടെ വിനിമയ നിരക്ക് 85.17 ആയിരുന്നു. അതനുസരിച്ച് ​ഗ്രാമിന് 40 രൂപ കൂടി 10320 രൂപയും പവന് 320 രൂപ കൂടി 82,560 രൂപയിലും എത്തി. ഉച്ചയ്ക്കുശേഷം രൂപയുടെ വിനിമയ നിരക്ക് 88.19 ആയപ്പോൾ വിലവർധന ഉണ്ടായതിനെ അടിസ്ഥാനത്തിൽ 45 രൂപ ഗ്രാമിനും പവന് 360 രൂപയും വർദ്ധിച്ചു. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. ദീപവലിയോടെ സ്വര്‍ണ്ണം പന്ത്രണ്ടായിരം രൂപയിലേക്ക് ഗ്രാമിന് എത്തുമെന്നാണ് നിലവിലുള്ള സൂചനകൾ. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...

ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
തിരുവനന്തപുരം : പുത്തൻതോപ്പിൽ ഓട്ടോയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ഓട്ടോ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...