90,000 രൂപ കടന്ന സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: റെക്കോഡുകൾ ഭേദിച്ച് മുന്നേറ്റം തുടരുകയാണ് സ്വർണവില. രാവിലെ പവന് 90,000 രൂപ കടന്ന സ്വർണവിലയിൽ ഉച്ചക്കു ശേഷം വീണ്ടും കുതിച്ചുചാട്ടം. ഉച്ചക്കു ശേഷം നടന്ന വ്യാപാരത്തിൽ ഗ്രാമിന് 70 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാമിന്റെ വില 11,360 രൂപയായി. പവൻ വില 90,880 രൂപയും.സ്വർണ വില അധികം വൈകാതെ ലക്ഷം കടക്കുമെന്നാണ് മാർക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. 10 ദിവസത്തിനിടെ 5,640 രൂപയുടെ വർധനയാണ് സ്വർണവിലയിലുണ്ടായത്. സെപ്റ്റംബർ 28ന് ഗ്രാമിന് 10,585 രൂപയായിരുന്നത് ഇപ്പോൾ 11,360 രൂപയായി. ഇടക്ക് ചെറിയ തോതിൽ ഇടിവ് രേഖപ്പെടുത്തിയെങ്കിലും സ്വർണ വില റെക്കോഡുകൾ തിരുത്തി കുതിപ്പു തുടരുകയായിരുന്നു.

ഇപ്പോൾ പണിക്കൂലിയടക്കം ഒരു പവൻ വാങ്ങണമെങ്കിൽ ലക്ഷം രൂപയോളമാകും. 18 കാരറ്റ് സ്വർണം ഗ്രാമിന് 9345ലും14 കാരറ്റ് സ്വർണം ഗ്രാമിന് 7275ലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്. വെള്ളിവില ഗ്രാമിന് രണ്ട് രൂപ വർധിച്ച് 163 രൂപയാണ് വിപണിവില. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. കൂടുതൽ പേർ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കാണുന്നതിനാൽ സ്വർണവിലയിൽ ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തൽ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ഏഴാം ക്ലാസുകാരനെ മർദ്ദിച്ച കേസിൽ ഒത്തുതീർപ്പ് സമ്മർദ്ദം

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണ കുറ്റം...

പ്രവാസി ക്ഷേമ പെന്‍ഷൻകാർക്ക് ആശ്വാസം ; സർക്കാർ 32 കോടി അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രവാസി ക്ഷേമ പെൻഷൻ വിതരണത്തിനായി സർക്കാർ 32 കോടി...

എടവണ്ണയിലെ ക്ഷേത്രത്തിൽ നിന്നുള്ള അമിത ശബ്ദത്തിനെതിരായ പരാതിക്കാരന് അനുകൂലമായി മനുഷ്യാവകാശ ഉത്തരവ്

0
മലപ്പുറം: ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം കൃത്യമായ നടപടിയെടുക്കേണ്ടത് ബന്ധപ്പെട്ട പോലീസിന്റെ...

വീട്ടില്‍ പൂജക്കെത്തിയ പൂജാരി പതിനൊന്നുകാരനെ ലൈംഗികാതിക്രമത്തിനിരയാക്കി ; അഞ്ച് വര്‍ഷം കഠിന തടവും പിഴയും...

0
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പൂജാരിക്ക് അഞ്ച്...