കൊച്ചി: റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില മുപ്പതിനായിരം കടന്നു. പവന് 30,200 രൂപയും ഗ്രാമിന് 3,775 രൂപയുമാണ് ഇന്നത്തെ നിരക്ക്. പവന് 520 രൂപയാണ് ഇന്ന് കൂടിയത്. ആറുദിവസത്തിനുള്ളില്‍ 1200 രൂപ പവന് കൂടി.
ബാഗ്ദാദില്‍ വീണ്ടും യുഎസ് ആക്രമണമുണ്ടായ സാഹചര്യത്തില്‍ വരും വ്യാപാര ദിവസങ്ങളിലും സ്വര്‍ണവില ഉയരാനാണു സാധ്യത. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില കൂടി. നാല് ശതമാനം വില വര്‍ധിച്ച് 1,577 ഡോളറിലാണ് ഇന്ന് സ്വര്‍ണവില.