കോഴിക്കോട് : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപയിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. എന്നാല്‍, 24, 25, 26 തീയതികളില്‍ പവന് വില (36,800 രൂപ) മാറ്റമില്ലാതെ തുടര്‍ന്നു. സെപ്റ്റംബര്‍ മാസത്തിലെ ഏറ്റവും കൂടിയ വിലയായ 37,520 രൂപ ആറാം തീയതി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് 16-ാം തീയതിയിലും 21-ാം തീയതിയിലും സ്വര്‍ണവില 36,640 രൂപയിലേക്ക് താഴ്ന്നു.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്
RECENT NEWS
Advertisment