ഡൽഹി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 120 രൂപ കൂടി 41,400 രൂപയായി. 22 ഗ്രാം സ്വർണ്ണത്തിന് 15 രൂപ കൂടി 5175 രൂപയുമായി. 18 ഗ്രാം സ്വർണ്ണത്തിന് 10 രൂപയുടെ വർധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ പവന് 1800 രൂപ കുറഞ്ഞിരുന്നു. ഫെബ്രുവരി 27 ന് പവന് 120 രൂപ കുറഞ്ഞ് സ്വർണ്ണവില 41,080 രൂപയിലെത്തിയിരുന്നു. ഇന്ന് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 69 രൂപയാണ്.
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ തുടർച്ചയായ മൂന്നാം ദിവസവും വർധനവ്
RECENT NEWS
Advertisment