റോഡിന്റെ വശം ഇടിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങള്‍ കഴിഞ്ഞു ; അപകടസൂചനയായി വെറും വീപ്പകള്‍ മാത്രം 

For full experience, Download our mobile application:
Get it on Google Play

കുന്നിട : ഏനാദിമംഗലം പഞ്ചായത്തിലെ കുന്നിട ജംഗ്ഷനിൽ റോഡിന്റെ വശം ഇടിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കുന്നിട ജംഗ്ഷനിൽ നിന്ന് പുതുവലിലേക്ക് തിരിയുന്ന റോഡിലുള്ള കാത്തിരിപ്പ് കേന്ദ്രത്തിന് സമീപമാണ് ഇടിഞ്ഞുകിടക്കുന്നത്. ഈ അവസ്ഥയായിട്ട് രണ്ട് വർഷത്തിലേറെയായി എന്ന് പ്രദേശവാസികൾ പറയുന്നു. ഇതിനുശേഷം അതിശക്തമായ മഴവെള്ളപ്പാച്ചിലിൽ റോഡിന്റെ മറുവശവും ഇടിഞ്ഞിരുന്നു. അത് പിന്നീട് വശം കെട്ടി ശരിയാക്കി. എന്നാൽ മറുവശത്ത് ഒരുപണിയും ചെയ്തില്ല.

നിരവധിവാഹനങ്ങൾ കടന്നുപോകുന്ന വഴിയാണിത്. അപകടസൂചന നൽകാൻ ഇവിടെ രണ്ട് വീപ്പകൾ വെച്ച് വള്ളികെട്ടിയിട്ടുണ്ട്. വളവായതിനാൽ എപ്പോഴും ഇത് ശ്രദ്ധയിൽപ്പെടണമെന്നില്ല. പ്രത്യേകിച്ചും രാത്രി അപകടസാധ്യത കൂടുതലാണ്. കൊല്ലം ജില്ലയുമായി അതിർത്തി പങ്കിടുന്ന ഈ പ്രദേശത്തെ പണികൾക്ക് പൊതുമരാമത്ത് വകുപ്പ് കാര്യമായ ശ്രദ്ധ കൊടുക്കാറില്ലെന്ന്‌ നാട്ടുകാർക്ക് പരാതിയുണ്ട്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...

മുട്ടിൽ മരംമുറിക്കേസ് ; വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരാകാന്‍ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യം ഇന്ന്...

0
കൊച്ചി: മുട്ടിൽ മരം മുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ വീഡിയോ കോൺഫറൻസിങ് വഴി...

ഗൃഹപാഠം ചെയ്യാത്തതിന് അധ്യാപിക മുഖത്തടിച്ചു ; ക്ലാസിൽ കുഴഞ്ഞുവീണ് ആറുവയസ്സുകാരന് ദാരുണാന്ത്യം

0
അമരാവതി : ഗൃഹപാഠം ചെയ്യാത്തതിനെ തുടര്‍ന്ന് അധ്യാപിക മുഖത്തടിച്ച ആറു വയസുകാരന്‍...

ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ കടന്നുകയറി യുവതിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ

0
മുംബൈ : നഗരത്തിലെ പൊവയ് മേഖലയിൽ ട്രാൻസ്ജെൻഡർ എന്ന വ്യാജേന വീട്ടിൽ...