തിരുമങ്ങാട് പാലം ഭീഷണിയാകുന്നു ; പുതുക്കിപ്പണിയാൻ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

കുറുമ്പകര : പുതുവൽ-കുന്നിട കുറുമ്പകര റൂട്ടിലെ തിരുമങ്ങാട് പാലം ഭീഷണിയാകുമ്പോഴും പുതുക്കിപ്പണിയാൻ നടപടിയില്ല. കുറേ നാളുകളായി ഇവിടെ സ്ഥിരം അപകടങ്ങൾ ഉണ്ടാകുകയാണ്. കൈവരികളും പാലത്തിനോട് ചേർന്നുള്ള അരികുകളും തകർന്നിട്ട് നാളുകളായി. ചായലോട് മൗണ്ട് സിയോണ്‍ മെഡിക്കൽ കോളേജ് ആശുപത്രി, മാലൂർ കോളേജ് എന്നിവിടങ്ങളിലേക്കുള്ള വഴിയുമാണിത്.

58 വർഷം മുൻപാണ് പാലം പണിതത്. പാലത്തോട് ചേർന്നുള്ള റോഡിന്റെ അരികെല്ലാം ഇടിഞ്ഞ് വീതികുറഞ്ഞു. കൊടുംവളവിൽ അപകടാവസ്ഥയിലുള്ള പാലം പുതുക്കിപ്പണിയണമെന്ന് നിരന്തരം നാട്ടുകാർ ആവശ്യപ്പെടുമ്പോഴും അധികാരികൾ വേണ്ട പരിഗണന നല്കിയിട്ടില്ല. അടുത്തകാലത്താണ് ‌കാർ ഇവിടെ താഴേക്ക് മറിഞ്ഞത്. രണ്ട് കുഞ്ഞുങ്ങൾ ഉൾപ്പെടെ നാല് പേർ ഭാഗ്യംകൊണ്ടാണ് രക്ഷപെട്ടത്. സാധനങ്ങൾ വിൽപ്പനയ്ക്ക് കൊണ്ടുവരുന്ന വാൻ പാലത്തിനോട് ചേർന്നുള്ള കുഴിയിലേക്ക് മറിഞ്ഞതും അടുത്തിടെയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേത്രനിർമാണത്തിൽ മുഴുവൻ തീരുമാനവും നൃപേന്ദ്ര മിശ്രയുടേത് ; മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിക്ക് എതിരെ...

0
ന്യൂഡൽഹി : അയോധ്യ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളിലും തീരുമാനമെടുത്തതു...

ബംഗ്ലദേശ് പ്രസിഡന്റ് സ്ഥാനത്തേക്ക് മിർസ ആലംഗീർ ; ബിഎൻപിയുടെ മുതിർന്ന നേതാവ്

0
ധാക്ക : ഭരണകക്ഷിയായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) മുതിർന്ന നേതാവ്...

ദേശീയപാതയോരത്തെ നിർമാണ നിയന്ത്രണം ; വീടുകളുടെയും കച്ചവടസ്ഥാപനങ്ങലുടെയും വിവരശേഖരണവുമായി തദ്ദേശസ്വയംഭരണ വകുപ്പ്

0
ഹരിപ്പാട് : സംസ്ഥാനത്തെ ദേശീയപാതയോരത്തെ വീടുകളുടെയും വാണിജ്യസ്ഥാപനങ്ങളുടെയും വിവരശേഖരണം തദ്ദേശസ്വയംഭരണ വകുപ്പ്...

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...