കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 200 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 36,600 രൂപയായി.ഗ്രാമിന് 25 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില 4575 രൂപയായി. ചൊവ്വാഴ്ച പവന് 36,920 രൂപയില്‍ എത്തിയതാണ് നവംബര്‍ മാസത്തിലെ ഉയര്‍ന്ന നിരക്ക്. പിന്നീട് സ്വര്‍ണവില കുറഞ്ഞു. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നത് വില ഉയരാന്‍ ഇടയാക്കുന്നുണ്ട്.
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു
RECENT NEWS
Advertisment






























