കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണ വില കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,720 രൂപയായി. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയുമായി. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളര്‍ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 49,250 രൂപയാണ്. യുഎസില്‍ സാമ്ബത്തിക പാക്കേജ് ഉടനെയുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളെതുടര്‍ന്ന് ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണവിലയെ ബാധിച്ചത്.