കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4620 രൂപയും പവന് 36,960 രൂപയുമാണ് ഇന്നത്തെ നിരക്ക്. ബുധനാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ആഗോളവിപണിയില്‍ അഞ്ച് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില തുടരുന്നത്. രാജ്യത്ത് വരും ദിവസങ്ങളിലും സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ കുറഞ്ഞുനിന്ന സ്വര്‍ണ വില ഏപ്രില്‍, മെയ് മാസത്തില്‍ വീണ്ടും ഉയരുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് മാര്‍ച്ച് മാസത്തില്‍ 1560 രൂപയും ഫെബ്രുവരിയില്‍ 2640 രൂപയും കുറഞ്ഞപ്പോള്‍, ഏപ്രിലില്‍ 2760 രൂപയുടെ വര്‍ധനവുണ്ടായി. 2021ലെ ഏറ്റവും കുറഞ്ഞ നിരക്ക് മാര്‍ച്ച് 31നായിരുന്നു – ഒരു പവന് 32,880 രൂപ. ഏറ്റവും കൂടിയ വില രേഖപ്പെടുത്തിയത് ജനുവരി 5, 6 ദിവസങ്ങളിലായിരുന്നു.
34,880 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ആഗോള വിപണിയില്‍ ചൊവ്വാഴ്ച സ്വര്‍ണവില അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരുന്നു. ഔണ്‍സിന് ചൊവ്വാഴ്ച 1914.26 ഡോളറായിരുന്നത് ബുധനാഴ്ച 1896.69 ഡോളറായി കുറഞ്ഞു. ഇന്ന് 1903.95 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യത്ത കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് വ്യാഴാഴ്ച 49,220 രൂപയാണ്. ബുധനാഴ്ച ഇത് 49,140 രൂപയും ചൊവ്വാഴ്ച ഇത് 49,469 രൂപയുമായിരുന്നു.