തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഒരു ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4590 രൂപയും പവന് 36,720 രൂപയുമാണ് ഇന്നത്തെ വില. വെള്ളിയാഴ്ച ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞിരുന്നു.
സ്വര്‍ണ വില ഫെബ്രുവരിയില്‍ പവന് 2640 രൂപയും മാര്‍ച്ചില്‍ 1560 രൂപയും കുറഞ്ഞിരുന്നു. എന്നാല്‍ ഏപ്രിലില്‍ 1720 രൂപയാണ് പവന് വില കൂടിയത്. ഏപ്രിലില്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). മെയ് മാസത്തിലും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി. എന്നാല്‍ ജൂണില്‍ സ്വര്‍ണവില ചാഞ്ചാട്ടത്തിലാണ്. ദേശീയതലത്തിലും സ്വര്‍ണത്തിന് വില വര്‍ധിച്ചു. കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 24 കാരറ്റ് 10 ഗ്രാം സ്വര്‍ണത്തിന് ഇന്ന് 49020 രൂപയാണ്. 343 രൂപയാണ് ഇന്ന് വര്‍ധിച്ചത്. രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് വില വര്‍ധിച്ചു. ഔണ്‍സിന് 1,891.24 ഡോളറിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് 1900 പിന്നിട്ടിരുന്നു. പിന്നീട് കുറഞ്ഞശേഷം വീണ്ടും വില ഉയരുന്ന പ്രവണതയാണ് കാണിക്കുന്നത്.
രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ സ്വര്‍ണവില (22 കാരറ്റ് സ്വര്‍ണം, 10 ഗ്രാം)
ചെന്നൈ – ₹ 45,840
മുംബൈ – ₹ 47,950
ന്യൂഡല്‍ഹി- ₹ 46,690
കൊല്‍ക്കത്ത- ₹ 47,740
ബെംഗളൂരു- ₹ 45,490
ഹൈദരാബാദ്- ₹ 45,490
പൂനെ- 47,950
ബറോഡ- ₹ 47,790
അഹമ്മദാബാദ് – ₹ 47,790
ജയ്പുര്‍- ₹ 46,690
ലഖ്‌നൗ- ₹ 46,690
കോയമ്ബത്തൂര്‍- ₹ 45,840
മധുര- ₹ 45,840
വിജയവാഡ- ₹ 45,490
പാട്‌ന- ₹ 47,950
നാഗ്പൂര്‍- ₹ 47,950
ചണ്ഡിഗഡ്- ₹ 46,690
സൂറത്ത്- ₹ 47,790
ഭുവനേശ്വര്‍- ₹ 45,490
മംഗളൂരു- ₹ 45,490
വിശാഖപട്ടണം- ₹ 45,490
നാസിക് – ₹ 47,950
മൈസൂര്‍ – ₹ 45,490
കോവിഡ് വ്യാപനം തുടരുമ്പോള്‍ സ്വര്‍ണത്തിന്റെ മൂല്യം ഉയരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എംസിഎക്സില്‍ കഴിഞ്ഞ ആഗസ്റ്റില്‍ 10 ഗ്രാമിന് 56,200 രൂപയായിരുന്നു. സ്വര്‍ണത്തിന്റെ മൂല്യം ഉയരുമ്പോള്‍ സ്വര്‍ണ പണയ കമ്പിനികള്‍ക്കും സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്കുമെല്ലാം നേട്ടമുണ്ടാകാനുമുള്ള സാധ്യത കൂടുതലാണ്. പ്രമുഖ സ്വര്‍ണ പണയ സ്ഥാപനങ്ങളുടെ ഓഹരികളില്‍ നിന്ന് മികച്ച നേട്ടം കൈവരിക്കാന്‍ ആയേക്കും. ഒപ്പം കൈവശമുള്ള സ്വര്‍ണം കൊണ്ടോ ഡിജിറ്റല്‍ നിക്ഷേപങ്ങളിലൂടെയോ നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാം.