കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. തുടര്‍ച്ചയായി രണ്ടുദിവസം കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. പവന് 160 രൂപ വര്‍ധിച്ച് 36,280 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 20 രൂപയുടെ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. 4535 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കഴിഞ്ഞ രണ്ടുദിവസം ഇടിഞ്ഞിരുന്നു. രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്. തുടര്‍ന്നാണ് ഇന്ന് വിലയില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. ഡിസംബര്‍ തുടക്കത്തില്‍ 35,560 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഒമിക്രോണ്‍ ഭീതിയുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്
RECENT NEWS
Advertisment