കച്ചകെട്ടി കസ്റ്റംസ് ; പുതുവര്‍ഷ ആഘോഷങ്ങളില്‍ മയക്കുമരുന്ന് എത്താതിരിക്കാന്‍ വ്യാപക റെയ്ഡ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുതുവര്‍ഷാഘോഷങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ കസ്റ്റംസിന്റെ വ്യാപക റെയ്ഡ്. മയക്കുമരുന്ന് ഇടപാടുകാരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. കൊച്ചിയിലെ ഡിജെ പാര്‍ട്ടിക്കിടെ മയക്കുമരുന്ന് വിതരണം നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഇത്. കഴിഞ്ഞ വര്‍ഷം ഇസ്രായേലി ഡിജെയായ സജങ്കയെ കൊണ്ടുവന്ന സംഘാടകരുടെ വീടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. റെയ്ഡിനെ തുടര്‍ന്ന് രണ്ടുപേര്‍ ഒളിവിലാണ്.

ബെംഗളൂരുവില്‍നിന്നുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുത്തിരുന്നു. അടുത്ത ദിവസങ്ങളിലും കൊച്ചിയില്‍ റെയ്ഡ് തുടരും. അന്ന് ഈ പാര്‍ട്ടി കസ്റ്റംസും എക്സൈസും ഇടപെട്ട് തടഞ്ഞിരുന്നു. സ്പെയ്നില്‍നിന്ന് മാരകമായ സിന്തറ്റിക് ലഹരി ഉത്പ്പന്നം സംഘം ഇറക്കുമതി ചെയ്തതായി റെയ്ഡില്‍ കണ്ടെത്തി. പാലാരിവട്ടത്തെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ ചരസ്സ് അടക്കമുള്ള ലഹരി വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട യുഎസ് സമിതിക്കെതിരെ കേന്ദ്രം

0
ന്യൂഡൽഹി : ആർഎസ്എസിന് ഉപരോധം ഏർപ്പെടുത്തണമെന്ന യുഎസ് കമ്മീഷൻ ഓൺ ഇൻ്റർനാഷണൽ...

സർക്കാർ ആശുപത്രികളിൽ വൻ മാറ്റം ; ജില്ലാ-ജനറല്‍ ആശുപത്രികളിൽ ഇനി 24 മണിക്കൂറും സ്പെഷ്യലിസ്റ്റ്...

0
കൊച്ചി : സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വൻ മാറ്റം വരുന്നു. ജില്ലാ,...

105 വയസ്സുള്ള കൊലക്കേസ് പ്രതിയെ വിട്ടയച്ച് സുപ്രീംകോടതി ; തടവ് റദ്ദാക്കി

0
ന്യൂഡൽഹി : 1988-ൽ പശ്ചിമബംഗാളിൽനടന്ന കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത്...

ആവശ്യമായ രേഖകളില്ല, ലൈസൻസും കാലാവധി കഴിഞ്ഞു ; 2017 മുതൽ ഓടിയ വണ്ടി പിടിയിൽ

0
മട്ടന്നൂർ : ആവശ്യമായ രേഖകളില്ലാതെ വർഷങ്ങളായി സർവീസ് നടത്തിയിരുന്ന പിക്കപ്പ് വാൻ...