സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംസ്ഥാനത്ത് മൂന്ന് ദിവസത്തിന് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വര്‍ധിച്ചത്. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമാണ് നിരക്ക്. കഴിഞ്ഞ മൂന്നു ദിവസമായി ഒരു പവന് 35,920 രൂപയായിരുന്നു സ്വര്‍ണ വില. ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം വ്യാഴാഴ്ചയാണ് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതാണ് ഏവര്‍ക്കും പ്രിയപ്പെട്ട നിക്ഷേപമായി സ്വര്‍ണം മാറാനുള്ള പ്രധാന കാരണം. ഇക്കാലങ്ങള്‍ക്കിടെയുണ്ടായ വിലക്കയറ്റത്തോട് സാധാരണക്കാര്‍ പൊരുതിയത് പ്രധാനമായും സ്വര്‍ണവിലയെ ആയുധമാക്കിയാണ്. അതിനാല്‍ തന്നെ ഓരോ ദിവസത്തെയും സ്വര്‍ണവില കൂടുന്നതും കുറയുന്നതും ഉയര്‍ന്ന പ്രാധാന്യത്തോടെയാണ് ജനം കാണുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

0
പന്തളം : പന്തളം കുരമ്പാലയില്‍ സ്കൂട്ടറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ വാഹനാപകടത്തില്‍ യുവാവ്...

സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
കൊച്ചി: സിജെപി പ്രതിഷേധങ്ങൾക്ക് എതിരായ കേസുകളിൽ പ്രതികരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല....

മഹാരാഷ്ട്ര ടെറ്റ് പരീക്ഷാ പേപ്പർ ചോർച്ച ; മുഖ്യസൂത്രധാരൻ ബ്രിജേഷ് ഗുപ്ത ബിഹാറിൽ അറസ്റ്റിൽ

0
മുംബൈ: മഹാരാഷ്ട്രയിലെ അധ്യാപക യോഗ്യതാ പരീക്ഷയുടെ (TET) ചോദ്യപേപ്പർ ചോർച്ചയുമായി...

സിജെപി പ്രതിഷേധത്തിനിടെ പോലീസ് വാൻ തടയുന്ന ചിത്രം പുനരാവിഷ്‌കരിച്ച നടി നവ്യ നായര്‍ക്ക് നേരെ...

0
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് ക്രോക്രോച്ച്...