കോട്ടയം : പാമ്പിനെ പിടിക്കുന്നതിനിടെ കടിയേറ്റ വാവാ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി.48 മണിക്കൂര്‍ വരെ ഐ സി യു നിരീക്ഷണത്തില്‍ തുടരും. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നും കോട്ടയം മെഡി. കോളജ് ആശുപത്രി അധികൃതര്‍ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും അന്വേഷണങ്ങളോട് വാവ സുരേഷ് പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് കോട്ടയത്ത് വെച്ച് വാവ സുരേഷിന് മൂര്‍ഖന്റെ കടിയേറ്റത്. പാമ്പിനെ പിടികൂടി ചാക്കില്‍ കയറ്റുന്നതിനിടെ അദ്ദേഹത്തിന്റെ തുടയില്‍ പാമ്പ് കടിക്കുകയായിരുന്നു.
വാവാ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി ; 48 മണിക്കൂര്‍ വരെ ഐസിയു നിരീക്ഷണത്തില്‍
RECENT NEWS
Advertisment




























