ബൈപ്പാസ് റൈഡറിലേയ്ക്ക് യാത്രക്കാരെ എത്തിക്കാന്‍ ഫീഡര്‍ ബസ്സുകള്‍ റെഡി

For full experience, Download our mobile application:
Get it on Google Play

തിരുവന്തപുരം : ബൈപ്പാസ് റൈഡറിലേയ്ക്ക് യാത്രക്കാരെ എത്തിക്കാന്‍ ഫീഡര്‍ ബസ്സുകള്‍ റെഡി. തീവണ്ടിയാത്രയ്ക്കു സമാനമായ വേഗത്തില്‍ ദീര്‍ഘദൂരയാത്രകള്‍ സാധ്യമാക്കാനായി കെ.എസ്.ആര്‍.ടി.സി. ആവിഷ്കരിച്ച ബൈപ്പാസ് ഫീഡര്‍ ബസുകള്‍ എടപ്പാളില്‍ ഒരുങ്ങി. കോഴിക്കോട് – തിരുവനന്തപുരം റൂട്ടില്‍ ബൈപ്പാസ് പാതകള്‍ പ്രയോജനപ്പെടുത്തി നിലവിലേതിനേക്കാള്‍ രണ്ടു മണിക്കൂറെങ്കിലും സമയലാഭത്തില്‍ യാത്രപൂര്‍ത്തിയാക്കാനുള്ള പുതിയ സംരംഭമാണ് ബൈപ്പാസ് റൈഡര്‍ ബസുകള്‍. നിലവിലെ സൂപ്പര്‍ക്ലാസ് സര്‍വീസുകള്‍ ബൈപ്പാസ് റൈഡര്‍ സര്‍വീസായി പുനഃക്രമീകരിക്കും. സമയക്രമംപാലിച്ച്‌ കോട്ടയം വഴിയും എറണാകുളം വഴിയും ഒരു മണിക്കൂര്‍ ഇടവിട്ട് ബൈപ്പാസ് റൈഡര്‍ സര്‍വീസുകളാരംഭിക്കും. വിവിധ ഡിപ്പോകളില്‍നിന്ന് ഇതിലേക്ക് യാത്രക്കാരെ എത്തിക്കാനായി 39 ഫീഡര്‍ സര്‍വീസുകളും ആരംഭിക്കും. തിരക്കേറിയ ടൗണുകളിലും പ്രധാനപാതകളിലും ഉണ്ടാകുന്ന സമയ – ഇന്ധന നഷ്ടം ഒഴിവാക്കാനാണ് ഫീഡര്‍ സര്‍വീസുകള്‍. റൈഡര്‍ സര്‍വീസുകള്‍ പോകുന്നയിടങ്ങളില്‍ ഫീഡര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കും.

തിരുവന്തപുരം കഴക്കൂട്ടം, കൊല്ലം കൊട്ടാരക്കര, അയത്തില്‍, ആലപ്പുഴയില്‍ കൊമ്മാടി ജങ്ഷന്‍, ചേര്‍ത്തല ജങ്ഷന്‍, ആലുവയില്‍ മെട്രോ സ്റ്റേഷന്‍, ചാലക്കുടി കോടതി ജങ്ഷന്‍, മലപ്പുറം ചങ്കുവെട്ടി എന്നിവിടങ്ങളിലാണ് ഫീഡര്‍സ്റ്റേഷനുകള്‍ വരുക. ഡിപ്പോകളില്‍നിന്നും ബസ് സ്റ്റാന്‍ഡുകളില്‍നിന്നും തിരികെയും ബൈപ്പാസ് റൈഡര്‍ സര്‍വീസുകളില്‍ ടിക്കറ്റ് റിസര്‍വ് ചെയ്ത യാത്രക്കാരെ ഫീഡര്‍ സ്റ്റേഷനുകളിലെത്തിക്കും. ഇത്തരം 12 ബസുകളാണ് എടപ്പാളില്‍ പുതുവര്‍ണത്തോടെ സജ്ജമായത്‌. ബൈപ്പാസ് റൈഡര്‍ യാത്രക്കാര്‍ക്ക് അവരെത്തുന്ന ഡിപ്പോകളില്‍ വിശ്രമത്തിനും ആശയവിനിമയത്തിനും ലഘുഭക്ഷണത്തിനും സൗകര്യമൊരുക്കും. ശൗചാലയവുമുണ്ടാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...