രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് യോഗം ചേരും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രാലയം ഇന്ന് യോഗം ചേരും. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രാജ്യത്തെ കൊറോണ നിരക്ക് കുറയുന്നത് പരിഗണിച്ച്‌ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയേക്കാം. സ്‌കൂള്‍ തുറക്കുന്നതിന് പൊതുമാനദണ്ഡവും ഇന്ന് പ്രഖ്യാപിച്ചേക്കും. പ്രതിദിന രോഗബാധിതരുടെ എണ്ണം കുറഞ്ഞിട്ടും മരണ സംഖ്യ ഉയരുന്നത് വളരെ ഗൗരവമായാണ് ആരോഗ്യമന്ത്രാലയം നോക്കി കാണുന്നത്. വാക്‌സിന്റെ രണ്ടാം ഡോസ് സമയബന്ധിതമായി കൊടുത്ത് തീര്‍ക്കാനും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം കര്‍ശന നിര്‍ദ്ദേശം നല്‍കും.
അതേസമയം രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ ശക്തി കുറഞ്ഞതായി കേന്ദ്രം വിലയിരുത്തിയിരുന്നു.

പ്രതിദിനം നാല് ലക്ഷത്തിലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധര്‍ നല്‍കിയ മുന്നറിയിപ്പ്. എന്നാല്‍ മൂന്ന് ലക്ഷത്തില്‍ താഴെ കേസുകള്‍ മാത്രമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ എഴുപത് ശതമാനത്തിലധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചെന്നും കഴിഞ്ഞ യോഗത്തില്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി പകുതിയോടെ അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും പൂര്‍ണമായും വാക്‌സിന്‍ നല്‍കാനാണ് ആരോഗ്യമന്ത്രാലയം പദ്ധതിയിടുന്നത്. കൗമാരക്കാര്‍ക്കിടയിലും പ്രതിരോധ കുത്തിവെയ്പ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...