പെട്രോള്‍ പമ്പില്‍ നിന്ന് പട്ടാപ്പകല്‍ 2 ലക്ഷം രൂപ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : തോപ്പില്‍ കടവിലെ പെട്രോള്‍ പമ്പില്‍ നിന്ന് പട്ടാപ്പകല്‍ 2 ലക്ഷം രൂപ കവര്‍ന്നു. ചുവന്ന ടീഷര്‍ട്ട് ധരിച്ച യുവാവാണ് പമ്പിന്റെ ഓഫീസില്‍ കയറി മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നത്. ക‍ഴിഞ്ഞ ദിവസം സ്കൂട്ടറില്‍ വന്ന യുവാവ് പെട്രോള്‍ ചോദിച്ചു. 50 രൂപയ്ക്ക് ജീവനക്കാര്‍ പെട്രോള്‍ വണ്ടിയില്‍ നിറച്ചു. പൈസ ചോദിച്ചപ്പോള്‍ യുവാവ് കൈ മലത്തി കാണിച്ചു. യുവാവിന്റെ കയ്യിലെ മൊബൈല്‍, പമ്പ് ജീവനക്കാര്‍ വാങ്ങി വച്ചു. അടുത്ത ദിവസം ഉച്ചയോടെ ഇയാളെത്തി 50 രൂപ നല്‍കി മൊബൈല്‍ തിരികെ വാങ്ങി മടങ്ങി.

അല്‍പ്പനേരം അവിടെ കറങ്ങി നടന്നു. പെട്രോള്‍ പമ്പില്‍ ജീവനക്കാര്‍ കുറവായിരുന്നു. ഉള്ള ജീവനക്കാര്‍ വണ്ടിക്ക് പെട്രോള്‍ നല്‍കി കൊണ്ടിരുന്നു. ഈ സമയം യുവാവ് ഓഫീസില്‍ കയറി എണ്ണി കെട്ടിവച്ചിരുന്ന നോട്ട് കെട്ട് എടുത്ത് സ്ഥലം വിടുകയായിരുന്നു. രണ്ട് ലക്ഷം രൂപയോളം ഉണ്ടായിരുന്നു എന്ന് പമ്പിലെ ജീവനക്കാര്‍ പറഞ്ഞു. മോഷ്ടാവെത്തിയ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മടക്കി വെക്കുകയും മുന്‍ ഭാഗത്തെ നമ്പര്‍ പ്ലേറ്റിലെ രണ്ട് നമ്പര്‍ മായിച്ച നിലയിലുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...