സ്വര്‍ണ്ണം വാങ്ങാന്‍ ശുഭമുഹൂര്‍ത്തമെത്തി ; സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ ഇടിവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരള ആഭരണ വിപണിയിൽ സ്വ‌ർണ വിലയിൽ വീണ്ടും ഇടിവ്. 22-കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 43,280 രൂപയിലാണ് വെള്ളിയാഴ്ചത്തെ വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,410 രൂപയിലേക്കെത്തി. മാർച്ച് 19-നു ശേഷം രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന സ്വർണ നിരക്കുകളാണിത്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് 43,600 രൂപയായിരുന്നു വില.

അതേസമയം ജൂൺ മാസത്തിനിടെ ഒരു പവൻ സ്വർണത്തിൽ രേഖപ്പെടുത്തിയ ഇതുവരെയുള്ള ഏറ്റവും ഉയർന്ന നിരക്ക് 44,800 രൂപയാകുന്നു. ഇവിടെ നിന്നും ഒരു പവൻ സ്വർണത്തിൽ 1,520 രൂപയുടെ കുറവ് ഉണ്ടായിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിൽ 190 രൂപയും താഴ്ന്നാണ് ഇപ്പോഴുള്ളത്. ഇന്ന് വെള്ളി നിരക്കുകളിലും ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാം വെള്ളിയുടെ വില 74 രൂപയിലേക്കാണ് താഴ്ന്നത്. ഇതോടെ എട്ട് ഗ്രാം വെള്ളിക്ക് 592 രൂപയിലും 10 ഗ്രാം വെള്ളിയുടെ വില 740 രൂപയുമായി. 100 ഗ്രാം വെള്ളിക്ക് 7,400 രൂപയും ഒരു കിലോഗ്രാം വെള്ളിക്ക് 74,000 രൂപയുമാകുന്നു. അതേസമയം രാജ്യാന്തര വിപണിയിൽ വെള്ളിയുടെ വില ഒരു ഔൺസിന് 22.22 ഡോളർ നിരക്കിലാണ് വില നിൽക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി. രാജീവ്

0
കൊച്ചി: വഖഫിൽ മുഖ്യമന്ത്രി നിലപാട് പറയുന്നില്ലെന്ന് സിപിഎം നേതാവ് പി....

മുത്തപ്പൻ പുഴയിലെ ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ നിലയിൽ

0
കോഴിക്കോട്: കോഴിക്കോട് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് മലവെള്ളപ്പാച്ചിലിൽ...

നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നാക്കുപിഴ

0
തിരുവനന്തപുരം: സിനിമാ താരം നിവിൻ പോളിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ ആഭ്യന്തര മന്ത്രി...

ഇന്റർവെല്ലിന് ശേഷം ശുചിമുറികൾക്ക് പൂട്ട് വീഴും ; കോഴിക്കോട്ടെ സ്കൂളിൽ റാഗിങ് തടയാൻ വിചിത്ര...

0
കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് ഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ്...