Monday, July 7, 2025 1:59 am

കരിപ്പൂരില്‍ കടത്തു സ്വര്‍ണം തട്ടാന്‍ ഒത്താശ ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതി അര്‍ജുന്‍ ആയങ്കി :പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊണ്ടോട്ടി : കഴിഞ്ഞദിവസം കരിപ്പൂരില്‍ കടത്തു സ്വര്‍ണം തട്ടാന്‍ ഒത്താശ ചെയ്ത സംഭവത്തില്‍ ഒന്നാംപ്രതി അര്‍ജുന്‍ ആയങ്കി. കരിപ്പൂര്‍ പോലീസ് കോടതിയില്‍ നല്‍കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് അര്‍ജുന്‍ ആയങ്കിയെ ഒന്നാമതായി പ്രതി ചേര്‍ത്തിരിക്കുന്നത്. പരപ്പനങ്ങാടി സ്വദേശികളായ കുഞ്ഞിക്കാന്റെ പുരയ്ക്കല്‍ മൊയ്തീന്‍കോയ (52), പള്ളിച്ചന്റെ പുരയ്ക്കല്‍ മുഹമ്മദ് അനീസ് (32), പരപ്പനങ്ങാടി പള്ളിച്ചാന്റെ പുരയ്ക്കല്‍ അബ്ദുല്‍ റഊഫ് (36), നിറമരുതൂര്‍ ആലിന്‍ചുവട് പുതിയന്റകത്ത് സുഹൈല്‍ (36), യാത്രക്കാരനായ തിരൂര്‍ കാളാട് കാവീട്ടില്‍ മഹേഷ് (42) എന്നിവരാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്. ഇവര്‍ റിമാന്‍ഡിലാണ്.

ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെ വിമാനത്താവളത്തില്‍നിന്ന് ഇവരില്‍ മൂന്നുപേരെ പോലീസ് പിടികൂടിയതോടെയാണ് പ്രതികളുടെ നീക്കം പരാജയപ്പെട്ടത്. യാത്രക്കാരന്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ അര്‍ജുന്‍ ആയങ്കിയുടെ നേതൃത്വത്തില്‍ സംഘം കരിപ്പൂരിലെത്തുന്നതായി പോലീസിന് രഹസ്യവിവരം കിട്ടിയിരുന്നു. സംശയം തോന്നിയവരെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ യാത്രക്കാരനെ സ്വീകരിക്കാനെത്തിയതാണെന്നാണ് പറഞ്ഞത്. യാത്രക്കാരനെക്കുറിച്ച്‌ പരസ്പരവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞതോടെ സംശയം ബലപ്പെട്ടു. ഇവരുടെ ഫോണില്‍നിന്ന് സ്വര്‍ണവുമായി വരുന്ന യാത്രക്കാരനെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസിന് ലഭിക്കുകയുംചെയ്തു. ഇതോടെയാണ് അറസ്റ്റുണ്ടായത്.

ജിദ്ദയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ വരുന്ന മഹേഷ് കൊണ്ടുവരുന്ന സ്വര്‍ണം തട്ടിയെടുക്കാനെത്തിയതാണെന്നും അര്‍ജുന്‍ ആയങ്കിക്ക് വേണ്ടി മൊയ്തീന്‍കോയയാണ് സഹായം ചെയ്യുന്നതെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. മഹേഷിനെ പിടികൂടി പരിശോധിച്ചപ്പോള്‍ സ്വര്‍ണം കൊണ്ടുവന്നതായി വ്യക്തമായി. അര്‍ജുന്‍ ആയങ്കിയുമായും മൊയ്തീന്‍കോയയുമായും മഹേഷ് നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഫോണ്‍ പരിശോധനയില്‍ വ്യക്തമായെന്ന് പ്രഥമവിവര റിപ്പോര്‍ട്ട് പറയുന്നു.

സൈബര്‍സെല്ലിന്റെ സഹായത്തോടെ മൊയ്തീന്‍കോയയെ പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അര്‍ജുന്‍ ആയങ്കി സുഹൃത്താണെന്നും ഇയാളുടെ നിര്‍ദേശപ്രകാരമാണ് മൂന്നുപേരെ വിമാനത്താവളത്തിലേക്കയച്ചതെന്നുമാണ് മൊയ്തീന്‍കോയ മൊഴി നല്‍കിയത്. കാപ്സ്യൂള്‍ ഉരുക്കി പരിശോധിച്ചതില്‍ 885 ഗ്രാം സ്വര്‍ണം കണ്ടെത്തി. വിദേശത്തുനിന്ന് നൗഷാദ് എന്നൊരാളാണ് മഹേഷിന്റെ പക്കല്‍ സ്വര്‍ണം കൊടുത്തയച്ചത്. കേസില്‍ അര്‍ജുന്‍ ആയങ്കിക്കുള്ള പങ്കിനെക്കുറിച്ച്‌ പോലീസ് വെളിപ്പെടുത്തിയില്ല. എഫ്.ഐ.ആര്‍ വെബ് സൈറ്റില്‍നിന്ന് മാറ്റിയിട്ടുമുണ്ട്.

അന്വേഷണം തുടരുകയാണെന്നും റിമാന്‍ഡില്‍ കഴിയുന്നവരെ അടുത്തയാഴ്ച കസ്റ്റഡിയില്‍ വാങ്ങുമെന്നും പോലീസ് പറഞ്ഞു. കൂട്ടായ കവര്‍ച്ച ആസൂത്രണം ചെയ്യുകയും ഇതിനായി സംഘടിക്കുകയും ചെയ്തതിനാണ് ഇവരുടെ പേരില്‍ കേസെടുത്തത്. കഴിഞ്ഞവര്‍ഷം ജൂണില്‍ രാമനാട്ടുകരയില്‍ അഞ്ചുപേര്‍ വാഹനാപകടത്തില്‍ മരിച്ച കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതിയാണ് കണ്ണൂര്‍ അഴീക്കോട് സ്വദേശിയായ അര്‍ജുന്‍ ആയങ്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വേറെയും കേസുകള്‍ ഇയാളുടെ പേരിലുണ്ട്. കരിപ്പൂര്‍ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാളെ പിടികൂടിയിട്ടില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇടുക്കി ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി

0
ഇടുക്കി : ജില്ലയിലെ ജീപ്പ് സവാരികൾക്ക് ജില്ലാ കളക്ടർ നിരോധനം ഏർപ്പെടുത്തി....

ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ മരിച്ചു

0
തിരുവനന്തപുരം: ബൈക്കിൽ തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതൻ...

തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകള്‍ കൂട്ടിയിടിച്ച് ഡ്രൈവർക്ക് ഗുരുതരപരിക്ക്. 10...

മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്

0
കോട്ടയം: മെഡിക്കൽ കോളേജ് അപകടത്തിൽ സർക്കാരിന് എതിരായ പ്രചാരണത്തെ പ്രതിരോധിക്കാൻ എൽഡിഎഫ്....