മലപ്പുറം : കരിപ്പൂരിൽ 30 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. രണ്ട് വിമാനങ്ങളിലായെത്തിയ മൂന്ന് യാത്രക്കാരിൽ നിന്നായി 653 ഗ്രാം സ്വർണമാണ് പിടികൂടിയത്. ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്നും ജിദ്ദയിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് 325 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അഡാപ്റ്ററിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. ദുബായിൽ നിന്നെത്തിയ ഒരു യാത്രക്കാരനിൽ നിന്നായി 207 ഗ്രാം സ്വര്‍ണവും മറ്റൊരാളില്‍ നിന്ന് 121 ഗ്രാം വീതവും പിടിച്ചെടുത്തു. സ്പീക്കറിനുള്ളിലും ട്രോളി ബാഗ് ചക്രത്തിനുള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.