കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

For full experience, Download our mobile application:
Get it on Google Play

കരിപ്പൂര്‍ : കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. കസ്റ്റംസിനെ വെട്ടിച്ച്‌ വിമാനത്താവളത്തിന് പുറത്ത് എത്തിച്ച 88 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണമാണ് പോലീസ് പിടികൂടിയത്. സംഭവത്തില്‍ താനാളൂര്‍ സ്വദേശി അറസ്റ്റിലായി. 88 ലക്ഷം രൂപ വിലവരുന്ന 1.783 കിലോ സ്വര്‍ണ്ണമാണ് വിമാനത്താവള പരിസരത്ത് വച്ച്‌ പോലീസ് പിടികൂടിയത്. സംഭവത്തില്‍ താനാളൂര്‍ സ്വദേശി നിസാമുദ്ദീന്‍ അറസ്റ്റിലായി.

ഇന്‍ഡിഗോ വിമാനത്തിലെത്തിയ നിസാമുദ്ദീന്‍ കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി യാത്രക്കൊരുങ്ങവെ പോലീസ് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. മിക്സിക്കകത്തായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത് . മിക്സിയുടെ മോട്ടോറിനുള്ളിലെ ആര്‍മേച്ചര്‍ കോയിലിനകത്തെ മാഗ്നെറ്റ് എടുത്തുമാറ്റി വിദഗ്ധമായി സ്വര്‍ണ്ണം ഒളിപ്പിച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ മൂന്നര മാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോലീസ് പിടികൂടുന്ന 46 ആമത്തെ സ്വര്‍ണകള്ളകടത്ത് കേസാണിത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...