കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേയ്ക്കാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്. സ്വപ്ന സുരേഷിനെ തൃശൂരിലെ കോവിഡ് കെയര്‍ സെന്ററിലേക്കും സന്ദീപ് നായരെ അങ്കമാലിയിലെ കോവിഡ് കെയര്‍ സെന്ററിലേക്കും മാറ്റി. പ്രതികളുടെ കോവിഡ് സാമ്പിള്‍ പരിശോധന ഫലം ലഭിക്കാത്തതിനായില് കസ്റ്റഡി അപേക്ഷ കോടതി പരിഗണിച്ചില്ല.
ഇവരുടെ കോവിഡ് പരിശോധന ഫലം ലഭിച്ചശേഷം കസ്റ്റഡി അപേക്ഷ പരിഗണിക്കാമെന്നും കോടതി അറിയിച്ചു. തിങ്കളാഴ്ച പ്രതികളുടെ കോവിഡ് പരിശോധന ഫലം ലഭിക്കുമെന്നാണ് വിവരം. കോവിഡ് ഫലം നെഗറ്റീവായല്‍ പ്രതികളെ തിങ്കളാഴ്ച തന്നെ കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് എന്‍ഐഎ.
സ്വപ്നയെയും സന്ദീപിനെയും ബംഗളൂരുവില്‍നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് എന്‍ഐഎ പിടികൂടിയത്. ഇവരെ റോഡ് മാര്‍ഗം കേരളത്തില്‍ എത്തിക്കുകയായിരുന്നു. തിരുവനന്തപുരത്തുനിന്നു കാറില്‍ തെങ്കാശി വഴി തമിഴ്നാട്ടിലേക്കു കടന്ന ഇരുവരും പിന്നീട് ബംഗളൂരുവിലെത്തി ഒളിച്ചു താമസിക്കുകയായിരുന്നു.