സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും എ​ന്‍​ഐ​എ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : തി​രു​വ​ന​ന്ത​പു​രം സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ലെ പ്ര​തി​ക​ളാ​യ സ്വ​പ്ന സു​രേ​ഷി​നെ​യും സ​ന്ദീ​പ് നാ​യ​രെ​യും എന്‍.ഐ.​എ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്കാ​ണ് പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. സ്വ​പ്ന സു​രേ​ഷി​നെ തൃശൂരിലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലേ​ക്കും സ​ന്ദീ​പ് നാ​യ​രെ അ​ങ്ക​മാ​ലി​യി​ലെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റി​ലേ​ക്കും മാ​റ്റി. പ്ര​തി​ക​ളു​ടെ കോ​വി​ഡ് സാ​മ്പിള്‍ പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​ത്ത​തി​നാ​യി​ല്‍ ക​സ്റ്റ​ഡി അ​പേ​ക്ഷ കോ​ട​തി പരിഗണി​ച്ചി​ല്ല.

ഇവരുടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​ശേ​ഷം ക​സ്റ്റ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു. തിങ്ക​ളാ​ഴ്ച പ്ര​തി​ക​ളു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കു​മെ​ന്നാ​ണ് വി​വ​രം. കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വാ​യ​ല്‍ പ്രതികളെ തി​ങ്ക​ളാ​ഴ്ച ത​ന്നെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് എ​ന്‍​ഐ​എ.

സ്വ​പ്ന​യെ​യും സ​ന്ദീ​പി​നെ​യും ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് എ​ന്‍​ഐ​എ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റോഡ് മാ​ര്‍​ഗം കേ​ര​ള​ത്തി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു കാ​റി​ല്‍ തെ​ങ്കാ​ശി വ​ഴി ത​മി​ഴ്നാ​ട്ടി​ലേ​ക്കു കട​ന്ന ഇ​രു​വ​രും പി​ന്നീ​ട് ബം​ഗ​ളൂ​രു​വി​ലെ​ത്തി ഒ​ളി​ച്ചു താ​മ​സി​ക്കു​ക​യാ​യി​രു​ന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...