Wednesday, May 1, 2024 2:41 pm

സ്വർണക്കടത്ത്, ലൈഫ് മിഷൻ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വർണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ അന്വേഷണം എം.ശിവശങ്കരന് മുകളിലേയ്ക്കും പോകും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ കൂടുതൽ ഉന്നതർ പ്രതിപ്പട്ടികയിൽ ഉണ്ടാകുമെന്നാണ് വിവരം. എം.ശിവശങ്കരനെ കസ്റ്റഡിയിലെടുക്കാനുള്ള തീരുമാനം അതിന്റെ ഭാഗമാണെന്നാണ് സൂചന. എം. ശിവശങ്കരനെതിരെ ശക്തമായ തെളിവുകളാണുള്ളതെന്ന് കസ്റ്റംസ് ദേശീയ ആസ്ഥാനം വിലയിരുത്തി. ഇതുവരെയുള്ള തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തിലാണ് കസ്റ്റംസ് എം.ശിവശങ്കരനെ പ്രതിചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്.

കസ്റ്റഡിയിൽ എടുക്കുന്ന ശിവശങ്കരൻ രണ്ട് ചോദ്യങ്ങൾക്ക് ഉത്തരം പറയണം. സ്വകാര്യ പാസ്‌പോർട്ടും ടൂറിസ്റ്റ് വിസയും ഉപയോഗിക്കാൻ നിർദേശം നൽകിയത് ആര്? കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാത്ത യാത്രകളുടെ മുഴുവൻ ചെലവും വഹിക്കാൻ അനുവദിച്ച ഫയൽ നീക്കങ്ങൾ എങ്ങനെ ആയിരുന്നു? തുടങ്ങിയ ചോദ്യങ്ങൾ ശിവശങ്കർ നേരിടണം. രേഖാപരമായി ശിവശങ്കരന് ഇക്കാര്യങ്ങളിൽ ഉത്തരം പറയാനും നിർദേശം നൽകിയ അധികാരസ്ഥാനത്തെ കാട്ടിനൽകാനും സാധിച്ചില്ലെങ്കിൽ കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തും. രണ്ട് ചോദ്യങ്ങൾക്കും ശിവശങ്കരൻ ഉത്തരം പറഞ്ഞാലും ഇല്ലെങ്കിലും പിന്നീട് ഉള്ള അന്വേഷണം ശിവശങ്കരനെ സഹായിച്ച അധികാരിയെ കണ്ടെത്താനാണ് നടക്കുക. മുഖ്യമന്ത്രിയുടെ ഓഫീസിലിൽ ഇന്റലിജൻസ് മെയിലുകൾ കൈകാര്യം ചെയ്തിരുന്ന അധികാരികളിൽ നിന്നടക്കം ഇതോടെ മൊഴി എടുക്കെണ്ടിവരും എന്നും ഉന്നത കസ്റ്റംസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.

എം.ശിവശങ്കരന് രാഷ്ട്രീയ പിന്തുണയും സഹായവും ലഭിച്ചിരുന്നതായാണ് കസ്റ്റംസിന്റെ നിഗമനം. സ്വകാര്യ പാസ്‌പോർട്ടും ടൂറിസ്റ്റ് വിസയും ഉപയോഗിക്കാൻ രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായം ഇല്ലാതെ സാധിക്കില്ല. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാത്ത യാത്രകളുടെ മുഴുവൻ ചെലവും വഹിച്ചത് സംസ്ഥാന സർക്കാർ ആയിരുന്നെന്ന് ശിവശങ്കരൻ ഇതിനകം മൊഴിയും നൽകിയിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതി ഇല്ലാതെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും വിദേശയാത്ര നടത്തുന്നു എന്ന വിവരം കേന്ദ്രം നേരത്തെ രേഖമൂലം അറിയിച്ചിരുന്നു. ഇക്കാര്യം തിരുത്താൻ നടപടി എടുക്കാതിരുന്നതും തങ്ങളുടെ നിഗമനങ്ങളെ സാധൂകരിക്കുന്നതാണെന്നാണ് കസ്റ്റംസ് നിലപാട്. ശിവശങ്കരൻ നടത്തിയ 14 വിദേശ യാത്രകളിൽ ആറെണ്ണത്തിലും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഒപ്പമുണ്ടായിരുന്നു എന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു ; അടൂർ വാട്ടർ അതോറിറ്റി ഓഫീസിനുമുൻപിൽ കുത്തിയിരിപ്പ്...

0
അടൂർ : ഏഴംകുളം പഞ്ചായത്തിലെ രണ്ടാംവാർഡിൽ അമ്പലമുക്ക്, മൂവക്കോട് ഭാഗത്ത് ഒരാഴ്ചയായി...

കെഎസ്ആര്‍ടിസി ബസിലെ മെമ്മറി കാര്‍ഡ് കാണാതായത് അന്വേഷിക്കുമെന്ന് ഗതാഗതമന്ത്രി ; കെഎസ്ആര്‍ടിസി എംഡിക്ക് നിര്‍ദേശം

0
തിരുവനന്തപുരം: തിരുവനന്തപുരം മേയറും ബസ് ഡ്രൈവറും തമ്മില്‍ റോഡില്‍ ഉണ്ടായ തര്‍ക്കത്തില്‍...

പാലക്കാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു ; മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

0
തിരുവനന്തപുരം: കടുത്ത ചൂടിനെ തുടര്‍ന്ന് ജാഗ്രതയുടെ ഭാഗമായി പാലക്കാട് ജില്ലയില്‍ പുറപ്പെടുവിച്ചിരുന്ന...

മോശമായി പെരുമാറിയത് കെഎസ്ആര്‍ടിസി ഡ്രൈവര്‍ ; ആര്യക്കെതിരായ ആക്രമണം ഡിവൈഎഫ്ഐ കൈകാര്യം ചെയ്യും –...

0
കണ്ണൂര്‍: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎൽഎയും കെഎസ്ആർടിസി...