സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളവര്‍ക്ക് അറിയാമായിരുന്നു : എന്‍ഫോഴ്‌സ്‌മെന്റ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണക്കടത്തിനെക്കുറിച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്ളവര്‍ക്ക് അറിയാമായിരുന്നു എന്ന് എന്‍ഫോഴ്‌സ്‌മെന്റ്. ശിവശങ്കറിന്റെ കസ്റ്റഡി നീട്ടി ലഭിക്കാനുള്ള അപേക്ഷയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പ്രതിക്കൂട്ടിലാക്കുന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ പരാമര്‍ശം.

സ്വര്‍ണക്കടത്തിനെക്കുറിച്ചും നയതന്ത്ര ചാനല്‍ വഴിയുള്ള ഇലക്‌ട്രോണിക്‌സ് കള്ളക്കടത്തിനെക്കുറിച്ചും ശിവശങ്കറിനും ടീമിനും അറിയാമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലാണ് ഈ ടീമുള്ളത്. ലൈഫ് മിഷന്‍ അഴിമതി, കെ.ഫോണ്‍ ഇടപാടുകളിലെ അഴിമതി എന്നിവ സംബന്ധിച്ചും ശിവശങ്കറിന് അറിയാമായിരുന്നുവെന്നും ഇഡി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

നയതന്ത്ര ബാഗേജിലൂടെയുള്ള സ്വര്‍ണക്കടത്തും ലൈഫ് മിഷനിലെ കമ്മീഷനുമെല്ലാം ശിവശങ്കറിന്റെ അറിവോടെയാണെന്ന് സ്വപ്നയും മൊഴി നല്‍കിയിട്ടുണ്ട്. ശിവശങ്കറിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ലോക്കര്‍ കൈകാര്യം ചെയ്തതെന്നും സ്വപ്ന ഇഡിക്ക് മൊഴി നല്‍കിയിരുന്നു. ഇതോടെ ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫീസും കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ ബൈക്കപകടത്തിൽ മലയാളി യുവാവ് മരിച്ചു

0
ന്യൂഡൽഹി : ഡൽഹിയിൽ ബൈക്കപകടത്തിൽപ്പെട്ട് മലയാളി യുവാവ് മരണപ്പെട്ടു. ദില്ലി ഉത്തം...

ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലി ; ദൃശ്യങ്ങളുണ്ടായിട്ടും പോലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്ന് പരാതി

0
ആലപ്പുഴ: ചേർത്തലയിൽ യുവാവിനെ നടുറോഡിൽ വളഞ്ഞിട്ട് തല്ലിയ അക്രമി സംഘത്തെ ദൃശ്യങ്ങൾ...

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...