കൊച്ചി: സ്വപ്ന സുരേഷും സംഘവും നയതന്ത്ര ചാനല്‍ വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കേന്ദ്ര ഏജന്‍സികള്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. 137 കിലോ സ്വര്‍ണമാണ് ഇവര്‍ കടത്തിക്കൊണ്ട് വന്നത്. സ്വര്‍ണം വാങ്ങിയവരെക്കുറിച്ച് ഇതുവരെ ഒരു വിവരവും അന്വേഷണ സംഘത്തിനില്ല. കള്ളക്കടത്തില്‍ പങ്കെടുത്തവരും ഇടനിലക്കാരും പിടിയിലായെങ്കിലും ഇതുവരെ 30 കിലോ സ്വര്‍ണം മാത്രമാണ് കണ്ടെത്തിയത്.
21 തവണ സ്വര്‍ണ്ണം ശിവശങ്കറും സ്വപ്ന സുരേഷും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ കടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കിയത്. 2019 നവംബര്‍ മുതല്‍ 2020 ജൂണ്‍വരെയുള്ള സമയത്താണ് ഇവ കടത്തിയത്. 18.3 കിലോ സ്വര്‍ണം ആണ് ദുബായില്‍ ഉണ്ടായിരുന്ന റബിന്‍സും കൂട്ടരും എത്തിച്ചത് 47 കിലോ സ്വര്‍ണ്ണത്തിനാണ് മുഹമ്മദ് ഷാഫിയും സംഘവും പണം നല്‍കിയത്. 38.5 കിലോസ്വര്‍ണത്തിനാണ് അബ്ദു പിടിയും സംഘവും പണം നല്‍കിയത്, ഇവര്‍ പിന്നെയും വന്നു നിരവധി വട്ടം പണം നല്‍കി. കെടി റമീസും സരിതും സ്വപ്നയും ചേര്‍ന്ന് ഏറ്റവും ഒടുവില്‍ 2020 ജൂണില്‍ എത്തിച്ചത് 30. 24 കിലോ സ്വര്‍ണമാണ്. അങ്ങനെ ആകെ 167 കിലോ സ്വര്‍ണം ആണ് കടത്തികൊണ്ടുവന്നത്. എന്നാല്‍ ഇതില്‍ ആദ്യം പിടികൂടിയ സ്വര്‍ണ്ണമല്ലാതെ മറ്റൊന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് കണ്ടെത്താനായില്ല.