സ്വപ്ന സുരേഷും സംഘവും നയതന്ത്ര ചാനല്‍ വഴി കടത്തിക്കൊണ്ടുവന്ന 137 കിലോ സ്വര്‍ണം കണ്ടെത്താനായില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വപ്ന സുരേഷും സംഘവും നയതന്ത്ര ചാനല്‍ വഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കേന്ദ്ര ഏജന്‍സികള്‍ക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല. 137 കിലോ സ്വര്‍ണമാണ് ഇവര്‍ കടത്തിക്കൊണ്ട് വന്നത്. സ്വര്‍ണം വാങ്ങിയവരെക്കുറിച്ച്‌ ഇതുവരെ ഒരു വിവരവും അന്വേഷണ സംഘത്തിനില്ല. കള്ളക്കടത്തില്‍ പങ്കെടുത്തവരും ഇടനിലക്കാരും പിടിയിലായെങ്കിലും ഇതുവരെ 30 കിലോ സ്വര്‍ണം മാത്രമാണ് കണ്ടെത്തിയത്.

21 തവണ സ്വര്‍ണ്ണം ശിവശങ്കറും സ്വപ്ന സുരേഷും അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തില്‍ കടത്തിയെന്നാണ് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കിയത്. 2019 നവംബര്‍ മുതല്‍ 2020 ജൂണ്‍വരെയുള്ള സമയത്താണ് ഇവ കടത്തിയത്. 18.3 കിലോ സ്വര്‍ണം ആണ് ദുബായില്‍ ഉണ്ടായിരുന്ന റബിന്‍സും കൂട്ടരും എത്തിച്ചത് 47 കിലോ സ്വര്‍ണ്ണത്തിനാണ് മുഹമ്മദ് ഷാഫിയും സംഘവും പണം നല്‍കിയത്. 38.5 കിലോസ്വര്‍ണത്തിനാണ് അബ്ദു പിടിയും സംഘവും പണം നല്‍കിയത്, ഇവര്‍ പിന്നെയും വന്നു നിരവധി വട്ടം പണം നല്‍കി. കെടി റമീസും സരിതും സ്വപ്നയും ചേര്‍ന്ന് ഏറ്റവും ഒടുവില്‍ 2020 ജൂണില്‍ എത്തിച്ചത് 30. 24 കിലോ സ്വര്‍ണമാണ്. അങ്ങനെ ആകെ 167 കിലോ സ്വര്‍ണം ആണ് കടത്തികൊണ്ടുവന്നത്. എന്നാല്‍ ഇതില്‍ ആദ്യം പിടികൂടിയ സ്വര്‍ണ്ണമല്ലാതെ മറ്റൊന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് കണ്ടെത്താനായില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...