തിരുവനന്തപുരം : യു.എ.ഇ കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ നാലുപേര്‍ കൂടി അറസ്റ്റില്‍. മുഹമ്മദ് അന്‍വര്‍, ഹംസത്ത് അബ്ദുല്‍ സലാം, ടി.എം. സാജു, ഹംജാദ് അലി എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കായി ആറിടങ്ങളില്‍ എന്‍.ഐ.എ പരിശോധന നടത്തി. ഇതോടെ സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 20 ആയി.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു. അറസ്റ്റിലായ സ്വപ്ന സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആവശ്യം. സ്വപ്നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയില്‍ ഇ.ഡി ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിരുന്നു. കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയിലാണ് ഇ.ഡി അപേക്ഷ നല്‍കിയത്.