സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദസംഘത്തെ രൂപീകരിച്ചു : എന്‍ഐഎ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണ കള്ളക്കടത്ത് കേസിലെ പ്രതികൾ തീവ്രവാദ സംഘം രൂപീകരിച്ചെന്ന് എന്‍ഐഎ. സംഘത്തിലേക്ക് ആളുകളെ നിയമിക്കുകയും പണം സ്വരൂപിക്കുകയും ചെയ്തു. കൊച്ചിയിലെ എൻ‌ഐ‌എ പ്രത്യേക കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങളുള്ളത്. സംഘത്തിൽ അംഗങ്ങളാകാൻ 2019 ജൂൺ മുതൽ പ്രതികൾ അറിഞ്ഞുകൊണ്ട് ഗൂഢാലോചന നടത്തി. 2019 നും 2020 ജൂണിനും ഇടയിൽ 167 കിലോഗ്രാം സ്വർണം ഇന്ത്യയിലേക്ക് കടത്താൻ സൗകര്യമൊരുക്കി.

രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക സ്ഥിരതയ്ക്ക് നഷ്ടം വരുത്തി പണം സമ്പാദിക്കാനുള്ള ഉദ്ദേശ്യവും പ്രതികള്‍ക്ക് ഉണ്ടായിരുന്നു. ഇന്ത്യയിലേക്ക് വലിയ അളവിൽ സ്വർണം കടത്തുന്നത് രാജ്യത്തിന്റെ  സുരക്ഷയെയും സാമ്പത്തിക സുരക്ഷയെയും ഭീഷണിപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്തു. യുഎഇയുമായുള്ള സൗഹൃദ ബന്ധത്തെ ഇത് തകർക്കുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (പ്രിവൻഷൻ) നിയമത്തിലെ 16, 17, 18, 20 വകുപ്പുകൾ പ്രകാരം എല്ലാ പ്രതികളും കുറ്റം ചെയ്തുവെന്നും കുറ്റപത്രത്തിലുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....