പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും : കെ. സുരേന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യം പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മത്സരിക്കാതെ പ്രചാരണം നടത്തണമെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതായിരിക്കും ഏറ്റവും സന്തോഷമുള്ള കാര്യം. മത്സരിച്ചേ മതിയാകൂ എന്ന് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കേണ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളെല്ലാം മത്സരിക്കണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍, പ്രചാരണം എന്നിവയ്ക്കായി കുറച്ചുപേര്‍ മാറിനില്‍ക്കണം. പാര്‍ട്ടി ഐക്യത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരും സജീവമാകുമെന്നും ആരും മാറി നില്‍ക്കില്ലെന്നും ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

കുമ്മനം രാജശേഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പേരുകള്‍ പല മണ്ഡലങ്ങളിലും പരിഗണിക്കുന്നുണ്ട്. ഒ.രാജഗോപാല്‍ മത്സരിക്കുന്നകാര്യം പാര്‍ട്ടി കേന്ദ്ര നേതൃത്വം തീരുമാനിക്കും. നേമത്തിന്റെ പേര് കേട്ടപ്പോഴേ ഉമ്മന്‍ ചാണ്ടി ഓടി. തിരുവനന്തപുരം മണ്ഡലം വിട്ട് നേമത്തേക്കില്ലെന്ന് ശിവകുമാറും പറഞ്ഞു. നേമം എന്ന് കേട്ടാല്‍ ആരും വരില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...