ഭരണിക്കാവിൽ 50 കിലോ കഞ്ചാവ് പിടികൂടി ​‍; പ്രതികള്‍ രക്ഷപെട്ടു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : കായംകുളം – പുനലൂർ റോഡിൽ ഭരണിക്കാവ് കോയിക്കലിൽ നിന്ന്‌ 50 കിലോ കഞ്ചാവ് പിടികൂടി. ചന്തയ്ക്ക് സമീപത്തെ പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന കാറിലേക്ക് കഞ്ചാവ് കൈമാറുന്നതിനിടയിലാണ്‌ ഹൈവേ പോലീസ്‌ പിടികൂടിയത്‌.

അഡീഷണൽ എസ്ഐ ഉണ്ണികൃഷ്ണൻ നായരും രണ്ട് പോലീസുകാരും ഹൈവേയിൽ പെട്രോളിങ് നടത്തുന്നതിനിടയിൽ പമ്പിനുള്ളിൽ രണ്ട് കാറുകൾ നിർത്തിയിട്ടിരിക്കുന്നത് കണ്ട്‌ സംശയം തോന്നി ചെല്ലുകയായിരുന്നു. എന്നാല്‍ പോലീസിനെ കണ്ട ഉടന്‍ കാറിനുള്ളിലെ പ്രതികള്‍ രക്ഷപെട്ടു. ഭരണിക്കാവ് മഞ്ഞാടിത്തറ ബിസ്മിനാ മൻസിലിൽ ബുനാഷ് ഖാന്റെ KL-29-ആർ-111 ഫോക്സ് വാഗൺ കാറിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. ഇയാൾ അടക്കമുള്ളവരാണ് രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....