സ്വര്‍ണക്കടത്ത് കേസ് : ആലപ്പുഴയിലെ പ്രമുഖ ജൂവലറി ഉടമയുടെ മകനും, നടിയുടെ ഭര്‍ത്താവുമായ അരുണ്‍ ആനന്ദിനെ ദുബായ് പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട് മലയാള സിനിമാ ബന്ധങ്ങളുള്ള മലയാളിയെ ദുബായില്‍ അറസ്റ്റ് ചെയ്തുവെന്ന് സൂചന. ക്ലാസ് മേറ്റ് ഫെയിം രാധികയുടെ സഹോദരന്‍ അരുണ്‍ ആനന്ദാണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം സ്വര്‍ണ്ണ കടത്തുമായി ഈ അറസ്റ്റിന് ബന്ധമുണ്ടെന്നാണ് യുഎഇയില്‍ നിന്ന് ലഭിക്കുന്ന സൂചന. നടി ജ്യോതി കൃഷ്ണയുടെ ഭര്‍ത്താവ് കൂടിയാണ് അരുണ്‍.

കുറേ കാലമായി അരുണ്‍ ദുബായ് കേന്ദ്രമായാണ് പ്രവര്‍ത്തിക്കുന്നത്. ഈയിടെ അരുണിന് ജോലി നഷ്ടമായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റിലാകുന്നത്. ചെക്ക് കേസിലാണ് അറസ്റ്റ് എന്നാണ് ആദ്യം എല്ലാവരും കരുതിയത്.

എന്നാല്‍ അതിന് അപ്പുറത്തേക്കുള്ള മാനങ്ങള്‍ ഈ കേസിനുണ്ടെന്നാണ് സൂചന. ഫൈസല്‍ ഫരീദ് അടക്കമുള്ളവരുമായി അരുണിന് ബന്ധമുണ്ടായിരുന്നു. സ്വര്‍ണ്ണ കടത്തില്‍ നേരത്തെ പിടിയിലായ ഫയാസുമായും അടുപ്പമുണ്ട്. ഇതാണ് അരുണിന്റെ അറസ്റ്റിന് കാരണമെന്ന വിലയിരുത്തല്‍ സജീവമാണ്. അരുണ്‍ ആനന്ദ് ബര്‍ജ് ദുബായിലാണുള്ളതെന്നാണ് സൂചന. രഹസ്യ കേന്ദ്രത്തില്‍ യുഎഇ പോലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...