സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരവും ക്യാപ്റ്റൻ രാജൂ സ്മാരക പുരസ്കാരവും നടൻ ജനാർദ്ദനന്

For full experience, Download our mobile application:
Get it on Google Play

ഏറണാകുളം : നാൽപ്പത്തിയാറ് വർഷമായി മലയാള സിനിമ രംഗത്ത് സജീവ സാന്നിധ്യമായ നടൻ ജനാർദ്ദനൻ അതുല്യപ്രതിഭയാണെന്ന് സംവിധായകൻ രൺജി പണിക്കർ പറഞ്ഞു.

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആദരവും ക്യാപ്റ്റൻ രാജൂ സ്മാരക പുരസ്കാരവും നടൻ ജനാർദ്ദനന്  നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാർദ്ദനന്റെ  എറണാകുളത്തെ പ്രസാദം വീട്ടിൽവെച്ചായിരുന്നു ചടങ്ങുകള്‍. മികവുറ്റ അഭിനേതാവാണ് ജനാർദ്ദനൻ. അദ്ദേഹത്തിന്റെ സിനിമാജീവിതം പുതിയ തലമുറയ്ക്ക് മാതൃകയാണ്. ക്യാപ്റ്റൻ രാജുവും ജനാർദ്ദനനും പ്രേക്ഷക മനസിൽ ഇടം നേടിയവരാണ്. അവർ അഭിനയിച്ചിട്ടുള്ള കഥാപാത്രങ്ങൾക്ക് നമ്മുടെ നിത്യജീവിതത്തിൽ പോലും ചലനം സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടെന്നും രൺജി പണിക്കർ പറഞ്ഞു.

നടൻ ജനാർദ്ദനൻ അഭിനയിക്കുകയല്ല, കഥാപാത്രമായി ജീവിക്കുകയാണെന്ന് പ്രശസ്തി പത്രം നൽകിക്കൊണ്ട് സംവിധായകൻ എം. പത്മകുമാർ പറഞ്ഞു. നാൽപത്തിയാറ് വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യം കിട്ടിയ പുരസ്കാരം പ്രിയ സുഹൃത്ത് ക്യാപ്റ്റൻ രാജുവിന്റെ പേരിൽ എന്നത് ഏറെ അഭിമാനം ഉണ്ടെന്നും ഈ അവാർഡ് സിനിമ പ്രേക്ഷക കൂട്ടായ്മ നൽകിയതില്‍ ഏറെ സന്തോഷമുണ്ടെന്നും ജനാർദ്ദനൻ പറഞ്ഞു.

സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വിക്ടർ ടി. തോമസ്, പി. സക്കീർ ശാന്തി, എസ്. അഫ്സൽ, രതീഷ് മുട്ടപ്പള്ളിൽ എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....