സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻഐഎ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ കുറ്റപത്രം തയ്യാറെന്ന് എൻഐഎ. ജനുവരി ആറിനോ ഏഴിനോ കുറ്റപത്രം സമർപ്പിക്കും. നിലവിലെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായെന്നും വിദേശത്തുള്ളവരെ നാട്ടിലെത്തിക്കാൻ ശ്രമിക്കുന്നതായും എൻഐഎ സംഘം വ്യക്തമാക്കി. സ്വർണ്ണക്കടത്ത് കേസിൽ ഭീകരവാദ ബന്ധം അന്വേഷിക്കുന്ന എൻഐഎ സംഘമാണ് ഈ ആഴ്ച കുറ്റപത്രം സമർപ്പിക്കുക. ഇതിനുള്ള അനുമതി എൻഐഎ ആസ്ഥാനത്ത് നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചു. നിലവിലെ പ്രതികൾക്കെതിരായ അന്വേഷണം പൂർത്തിയായി. കുറ്റപത്രം സമർപ്പിക്കുന്നതിന്റെ ഭാഗമായി വിവിധയിടങ്ങളിലെ ദൃശ്യങ്ങൾ, ശബ്ദസാമ്പിൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പ്രതികൾക്കെതിരെ ശേഖരിച്ചിട്ടുണ്ട്.

അതേസമയം രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രത തകർത്തെന്ന കുറ്റമാകും പ്രതികൾക്കെതിരെ ചുമത്തുക. തുടർച്ചയായി നൂറ് കോടിയിലധികം രൂപയുടെ സ്വർണ്ണക്കടത്ത് നടന്നതിനാൽ കുറ്റം നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എൻഐഎ വ്യക്തമാക്കുന്നു. പ്രതികൾക്കെതിരായ യുഎപിഎ 15ാം വകുപ്പ് നിലനിൽക്കുമോയെന്നത് കേസിൽ നിർണായകമാണ്. വകുപ്പ് നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തിയാൽ പ്രതികൾക്ക് ജാമ്യം കിട്ടുന്നതിലേക്ക് കാര്യങ്ങൾ എത്തും. കേസിൽ തീവ്രവാദ ഫണ്ടിംഗ് സംബന്ധിച്ച് ഇതുവരെ കൃത്യമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നും എൻഐഎ കേന്ദ്രങ്ങൾ വെളിപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ; ഹോർമുസ് കടലിടുക്കിനെ നടുക്കി വൻ സ്ഫോടനങ്ങൾ

0
ടെഹ്‌റാൻ : പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള നാവിക-സൈനിക സംഘർഷം തുടരുന്നതിനിടയിൽ,...

തിരുവനന്തപുരത്ത് വ്യാജ വാട്സ്ആപ്പ് ലിങ്ക് വഴി ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

0
തിരുവനന്തപുരം : ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ച് സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത...

ബ്രിക്സ് പ്രഖ്യാപനത്തിൽ സമവായം ; മോദിയുടെ ഇടപെടലിൽ ഇറാൻ നിലപാട് മയപ്പെടുത്തി

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തിൽ സമവായം സാധ്യമാക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ...

ബ്രിക്സ് ഉച്ചകോടി : മാനുഷിക സഹായം എത്തിക്കുന്നത് ഉറപ്പാക്കണം ; പലസ്തീന് പൂർണ പിന്തുണ...

0
ന്യൂഡൽഹി : യുദ്ധങ്ങളും പശ്ചിമേഷ്യാ പ്രതിസന്ധിയും പലസ്തീൻപ്രശ്നങ്ങളും സാമ്പത്തിക ഉപരോധങ്ങളും അവയോട്...