തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫിസ് സംശയത്തിന് അതീതമാകണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്വർണം ആരയച്ചു, ആർക്ക് വേണ്ടി അയച്ചു എന്നിവയാണ് ആദ്യം കണ്ടെത്തേണ്ടത്. കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നാണ് സി.പി.ഐയുടെയും ആവശ്യം.
വിമാനത്താവളങ്ങളുടെ ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ്. കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിതന്നെ പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സോളാർ കേസും സ്വർണക്കടത്തും തമ്മിൽ വ്യത്യാസമുണ്ട്. ഒാഫിസുമായി ബന്ധപ്പെട്ട അത്തരം കാര്യങ്ങൾ നടന്നിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി തന്നെ പറഞ്ഞിരുന്നു. സ്പ്രിങ്ക്ളറുമായി ബന്ധെപ്പട്ട വിവാദം ഉയർന്നേപ്പാൾ എം. ശിവശങ്കറിനെ മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നതാണെന്നും കാനം പറഞ്ഞു.