കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിന് കുരുക്ക് മുറുകുന്നു. ഖുറാന്‍ കയറ്റി അയച്ച വാഹനം മലപ്പുറത്തേയ്ക്കല്ല കര്‍ണാടകയിലേയ്ക്കാണ് പോയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് എന്‍ഐഎയും ഇഡിയും ഉള്‍പ്പെടെ അന്വേഷണ ഏജന്‍സികള്‍ മന്ത്രി കെ.ടി.ജലീലിനെതിരെ നീങ്ങിയത്. മന്ത്രിയുടെ വിശദീകരണം തേടാന്‍ ഇനി വൈകില്ല. കഴിഞ്ഞ ദിവസങ്ങളില്‍ ഇതിനുള്ള ഔദ്യോഗിക നടപടികള്‍ ഏറെക്കുറെ പൂര്‍ത്തിയാക്കി.
മന്ത്രി കെ.ടി. ജലീലിന്റെ പ്രസ്താവനകളുടെയും സാമൂഹ്യ മാധ്യമങ്ങളിലെ വിശദീകരണങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സികളുടെ നീക്കം. തുടര്‍ന്ന് ആവശ്യമെങ്കില്‍ മൊഴിയെടുക്കും. പിന്നീട് ചോദ്യം ചെയ്യണമോ എന്ന് തീരുമാനിക്കും. സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന സൈബര്‍ ഡിജിറ്റല്‍ സുരക്ഷാ കാര്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഔദ്യോഗിക വിശദീകരണവും ഈയാഴ്ച തേടിയേക്കും.