തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊല്ലാന്‍ സിപിഎമ്മുകാരുടെ ശ്രമം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ  വെട്ടിക്കൊല്ലാന്‍ സിപിഎമ്മുകാരുടെ തന്നെ ശ്രമം. വെട്ടുകൊള്ളുമെന്ന് ഉറപ്പായപ്പോള്‍ ഓടിയ സെക്രട്ടറിയെ രക്ഷിച്ചത് നാട്ടുകാര്‍. സിപിഎം കുളത്തൂര്‍ ഗുരുനഗര്‍ ബ്രാഞ്ച് സെക്രട്ടറിയെ ആണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ വാളുമായി ഓടിച്ചത്. ആറ്റിപ്ര കുളത്തൂര്‍ ഗുരുനഗര്‍ സ്വദേശിയായ അനില്‍ കുമാറിനാണ് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരുടെ ആക്രമണം നേരിടേണ്ടി വന്നത്. അനില്‍ കുമാറിന് ഇവരില്‍ നിന്ന് മര്‍ദ്ദനവും ഏറ്റിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയിലായി.

വാളുമായി ഓടിച്ച അക്രമി സംഘം അനില്‍ കുമാറിനെ മര്‍ദിക്കുന്നത് കണ്ട നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. നാട്ടുകാര്‍ പ്രതിരോധിച്ചതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു. ഇതിനിടെ നാട്ടുകാര്‍ തന്നെ ഒരാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. സിപിഎം പ്രവര്‍ത്തകനായ അഗ്‌നി രാജേന്ദ്രന്‍, പുല്ലുകാട് സ്വദേശി അരുണ്‍ എന്നിവര്‍ക്കെതിരെ തുമ്പ പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. അഗ്‌നി രാജേന്ദ്രന്‍ തുമ്പ സ്റ്റേഷന്‍ പരിധിയിലെ വിവിധ ആക്രമണ കേസുകളില്‍ പ്രതിയാണ്. സിപിഎമ്മിനുള്ളിലെ പ്രാദേശിക പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പ്രതികളില്‍ ചിലര്‍ മണല്‍ കടത്തുമായി ബന്ധമുള്ളവരാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...